തിരുവനന്തപുരം: തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പൊലീസുകാരന് കോവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്നാവാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൊലീസുകാരന്‍ എല്ലാദിവസവും സമരക്കാരെ നേരിട്ടയാളാണ്. വീട്ടുകാര്‍ക്കോ , എ.ആര്‍ ക്യാംപിലെ മറ്റു പൊലീസുകാര്‍ക്കോ രോഗമില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി. കോവിഡ് രോഗികള്‍ കൂടിയതോടെ തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്‍റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 28 പൊലീസുകാരോട് ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. ഇവരുടെ സ്രവ പരിശോധന ഇന്ന് നടത്തും.
കൊച്ചി ചമ്പക്കര മാര്‍ക്കറ്റില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച അന്‍പതോളം പേരെ കസ്റ്റഡിയിലെടുത്തു. ഒരു കട പൂട്ടിച്ചു. പൊലീസും നഗരസഭാ അധികൃതരും ചേര്‍ന്നായിരുന്നു പരിശോധന. നിബന്ധന പാലിച്ചില്ലെങ്കില്‍ മാര്‍ക്കറ്റ് അടയ്ക്കുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, എറണാകുളത്ത് സമ്പർക്കത്തിലൂടെയുള്ള രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ചമ്പക്കര മാർക്കറ്റിൽ പുലർച്ചെ പോലീസും കൊച്ചി നഗരസഭാ ഉദ്യോഗസ്ഥരും പരിശോധന നടത്തി. കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നറിയാനായിരുന്നു പരിശോധന നടത്തിയത്. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടക്കുന്നുവെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് പരിശോധന നടന്നത്.
പരിശോധനയിൽ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മാര്‍ക്കറ്റില്‍ നിന്ന 30 ല്‍ അധികം പേരെ കസ്റ്റഡിയില്‍ എടുത്തു. മാനദണ്ഡം പാലിക്കാതെ കച്ചവടം നടത്തിയ കടകള്‍ അടപ്പിക്കുകയും ചെയ്തു. കോര്‍പറേഷന്‍ സെക്രട്ടറിയുടെയും ഡി.സി.പി.:ജി. പൂങ്കുഴലിയുടെയും നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന.
Post Your Comments