ഹൊറര്‍ ത്രില്ലര്‍ ചിത്രവുമായി വിവേക് ഒബ്റോയ്. രണ്ടാമത് നിര്‍മ്മിക്കുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരമുണ്ടാകുമെന്നാണ് നടന്‍ വിവേക് ഒബ്റോയ് വിശദമാക്കുന്നത്. വിവേക് ഒബ്റോയ്‍യുടെ പ്രൊഡക്ഷന്‍ ഹൗസ് ആയ ഒബ്റോയ് മെഗാ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്‍റര്‍ടെയ്ന്‍മെന്‍റ് മന്ദിര എന്‍റര്‍ടെയ്ന്‍മെന്‍റുമായി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
റോസി ദി സാഫ്രോണ്‍ ചാപ്റ്റര്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ഗുരുഗ്രാമില്‍ നടന്ന ചില വിചിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്നും വിവേക് ഒബ്റോയ് ട്വീറ്റില്‍ വിശദമാക്കുന്നു. സുപ്രധാന കഥാപാത്രങ്ങള്‍ പുതുമുഖങ്ങള്‍ ആയിരിക്കുമെന്നും വിവേക് ഒബ്റോയ് വിശദമാക്കുന്നു. ‘കോഫി വിത്ത് ഡി’, ‘മരുധര്‍ എക്സ്പ്രസ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള വിശാല്‍ മിശ്രയാണ് സംവിധായകൻ.
നേരത്തെ ഒരു മര്‍ഡര്‍ മിസ്റ്ററി ചിത്രമായ ‘ഇതി’യിലൂടെ നടന്‍ വിവേക് ഒബ്റോയ് നിര്‍മ്മാണരംഗത്തേക്ക് കടന്നിരുന്നു. കൊല ചെയ്യപ്പെട്ടയാള്‍ അതു തെളിയിക്കാന്‍ സമയത്തെ മറികടന്നു നടത്തുന്ന സഞ്ചാരമെന്നാണ് ഇതിയുടെ സിനോപ്‍സിസ്. കൊല ചെയ്യപ്പെട്ടയാള്‍ ഇവിടെ ഒരു സ്ത്രീയാണ്. ചിത്രത്തിന്‍റെ ആശയം സംവിധായകന്‍ വിശാല്‍ അവതരിപ്പിച്ചപ്പോള്‍ത്തന്നെ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും പണം മുടക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വിവേക് ഒബ്റോയ് പറഞ്ഞത്.
Post Your Comments