ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും വിലക്കുകള്‍ക്കുമൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരിക്കിയ ‘പി.എം മോദി’ ചലച്ചിത്രം നാളെ പ്രദര്‍ശനത്തിനെത്തും. സിനിമയുടെ റിലീസ് പ്രമാണിച്ച് ചിത്രത്തില്‍ പ്രധാന വേഷമിട്ട നടന്‍ വിവേക് ഒബ്റോയിക്ക് കനത്ത പോലീസ് സംരക്ഷമാണ് ഒരുക്കിയിരിക്കുന്നത്. വിവേക് ഒബ്റോയിക്കെതിരേ ഭീഷണികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ആരാണ് ഭീഷണിക്ക് പിന്നിലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.
തെരഞ്ഞെടുപ്പിന് മുമ്പ് റിലീസിനൊരുങ്ങിയ ചിത്രം വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ തീയറ്ററിലെത്തുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് ചിത്രം പുറത്തിറക്കുന്നത് ബി.ജെ.പിയുടെ അജണ്ടയാണെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപ്പെട്ട് സിനിമയുടെ റിലീസ് നീട്ടിവയ്പ്പിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ മോദി തരംഗം കൊടുങ്കാറ്റായതോടെ മോദി ചിത്രം കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. ഒമുങ് കുമാറാണ്
ചിത്രം ഒരുക്കിയിരിക്കുന്നത്.
Post Your Comments