മുംബൈ: രാജ്യത്ത് കോവിഡ് വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കുടുംബങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത് ബോളിവുഡ് താരം വിവേക് ഒബ്രോയ്. ഒന്‍പത് കുടുംബങ്ങളുടെ സുരക്ഷയാണ് ബോളിവുഡ് താരം വിവേക് ഒബ്രോയ് ഏറ്റെടുത്തിരിക്കുന്നത്.
‘പരസ്പരം ഐക്യത്തോടെയിരിക്കാനുള്ള സമയമാണ്. ഈ 21 ദിവസത്തേക്ക് 9 കുടുംബങ്ങളെ പരിപാലിക്കുമെന്ന നരേന്ദ്ര മോദിജിയുടെ പ്രതിജ്ഞ ഏറ്റെടുത്തു. നിങ്ങള്‍ എല്ലാവരും നിങ്ങള്‍ക്ക് കഴിയുന്നത് ഏറ്റെടുത്ത് ചെയ്യുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..’ വിവേക് ഒബ്രോയ് ട്വിറ്ററില്‍ എഴുതി.
Post Your Comments