ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ഗുണ്ടാ സംഘത്തിന്‍റെ വെടിയേറ്റ് എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഉത്തർ പ്രദേശിലെ കാണ്‍പൂരിൽ ആണ് നാടിനെ ഞെട്ടിക്കുന്ന ആക്രമണം നടന്നത്. മരിച്ചവരില്‍ ഒരാള്‍ ഡിവൈഎസ്‍പിയാണ്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബേയ്ക്കു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം.
ഡിവൈഎസ്‍പി ദേവേന്ദ്ര മിശ്രയാണ് കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍. 3 സബ് ഇന്‍സ്പെക്ടര്‍മാരും നാല് കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ട മറ്റ് ഏഴുപേര്‍. പരിക്കേറ്റ നാലുപേരുടെയും നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Kanpur: Eight Police personnel lost their lives after they were fired upon by criminals when they had gone to raid Bikaru village in search of history-sheeter Vikas Dubey. Visuals from outside the hospital where they were being treated. pic.twitter.com/tam5Hubi3u
— ANI UP (@ANINewsUP) July 3, 2020
Post Your Comments