Latest NewsNewsIndia

ചാരന്മാരെ പൂർണമായും തുടച്ചു നീക്കാൻ വ്യത്യസ്തമായ ക്യാമ്പയിൻ; ചൈനീസ് ആപ്ലിക്കേഷനുകള്‍ ഡീലീറ്റ് ചെയ്യുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് ബിജെപി എംഎല്‍എ

അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു പിന്നാലെ ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു

ലക്നൗ: ചൈനീസ് ചാരന്മാരെ പൂർണമായും തുടച്ചു നീക്കാൻ വ്യത്യസ്തമായ ക്യാമ്പയിൻ സംഘടിപ്പിച്ച് ബിജെപി എംഎല്‍എ. പ്രതിഷേധത്തിന്റെ ഭാഗമായി മൊബൈല്‍ ഫോണുകളില്‍ നിന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഡീലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്‌കുകള്‍ നല്‍കുമെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ അനുപമ ജയ്സ്വാൾ പറഞ്ഞു.

അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു പിന്നാലെ ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി എംഎല്‍എയുടെ പ്രഖ്യാപനം. മഹിളാ മോര്‍ച്ചയുടെ സഹായത്തോടെയാണ് ക്യാമ്പയിന്‍ നടക്കുന്നത്.

ALSO READ: വെള്ളാപ്പള്ളി കുരുക്കിലേക്ക്? കെ കെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

ജൂണ്‍ 29നാണ് ടിക് ടോക്, യുസി ബ്രൗസര്‍, എക്സെന്‍ഡര്‍ തുടങ്ങിയ 59 ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം ആപ്പുകള്‍ പ്രതിരോധ, സുരക്ഷ, ക്രമസമാധാന സംവിധാനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button