Latest NewsUAEKeralaNewsGulf

ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ പ്രഖ്യാപിച്ചു : ബുക്കിംഗ് ഇന്ന് നാല് മണി മുതല്‍

ഷാര്‍ജ • വന്ദേ ഭാരത്‌ മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഷാര്‍ജയില്‍ നിന്ന് വിമാനങ്ങള്‍ പ്രഖ്യാപിച്ചു. 9 സര്‍വീസുകളാണ് എയര്‍ ഇനിട എക്സ്പ്രസ് ജൂലൈ 9 നും 14 നും ഇടയില്‍ നടത്തുക. കേരളത്തിലേക്ക് മൂന്ന് സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം തിരുവനന്തപുരത്തേക്കും ഒന്ന് കൊച്ചിയിലേക്കും.

ഹൈദരാബാദിലേക്ക് രണ്ട്, കോയമ്പത്തൂരിലെക്ക് രണ്ട്, തിരുച്ചിറപ്പള്ളി, മധുരൈ എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളുമാണ് ഉള്ളത്.

അബുദാബിയിലെ ഇന്ത്യന്‍ എംബസിയുടെയോ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയോ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഈ വിമാനങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ നേരിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നിന്ന് ബുക്ക് ചെയ്യാം. ബുക്കിംഗ് ജൂലൈ 3, വൈകുന്നേരം നാല് മണി മുതല്‍ ആരംഭിക്കും.

0002

shortlink

Related Articles

Post Your Comments

Related Articles


Back to top button