ഇരിങ്ങാലക്കുട: യുവതിയുടേയും പ്രായപൂര്‍ത്തിയാകാത്ത മകളുടേയും ചിത്രങ്ങള്‍ അശ്ലീല സന്ദേശം സഹിതം വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച് അപമാനിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. എറണാകുളം പള്ളിക്കര സ്വദേശി ഓളങ്ങാട്ടില്‍ വീട്ടില്‍ റെജി എന്ന ജോര്‍ജ് മാത്യുവിനെതിരേയാണ് ആളൂര്‍ പോലീസ് കേസെടുത്തത്. ഇരിങ്ങാലക്കുട എംപറര്‍ ഇമ്മാനുവേല്‍ ചര്‍ച്ച് ശുശ്രൂഷകയായ യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. യുവതിയുടെ ബന്ധുക്കളടക്കമുള്ളവരുടെ ഫോണുകളിലേക്ക് റെജി തന്നെ പരാമര്‍ശിച്ച് അശ്ലീല ഓഡിയോ സന്ദേശങ്ങള്‍ അയച്ചതായും പരാതിയില്‍ പറയുന്നു.
ഇക്കാര്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി റെജി തന്റേയും പ്രായപൂര്‍ത്തിയാകാത്ത മകളുടേയും ചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു വരികയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച പരാതി നിലനില്‍ക്കെതന്നെ റെജിയുടെ കൂട്ടുകാര്‍ക്കും ഇയാള്‍ ഈ സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. ബ്ലാക്ക് മെയിലിങ് അടക്കമുള്ള സൈബര്‍ ഗൂഢാലോചനാ കുറ്റങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും പ്രതികളെ പിടികൂടാനും പോലീസ് നടപടി ശക്‌തമായിരിക്കെയാണ് സമാനമായ പരാതിയുമായി യുവതി രംഗത്തെത്തിയതെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു.വിദേശത്തു ജോലിചെയ്യുന്നതിനിടെ റെജി ഇത്തരം കേസുകളില്‍ ആരോപണവിധേയനാവുകയും തുടര്‍ന്ന് പോലീസ് നടപടിയെടുക്കുകയും ചെയ്‌തിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ചൈനക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ഭാരതം, ടെലികോം , ദേശിയപാത മേഖലകളിലെ ചൈനീസ് പങ്കാളിത്തം ഒഴിവാക്കി
വാഴക്കാലയിലെ ബ്യൂട്ടി പാര്‍ലര്‍ കേന്ദ്രീകരിച്ചുള്ള രാഷ്‌ട്രീയ ബന്ധത്തിലൂടെ കേസ് ദുര്‍ബലപ്പെടുത്താന്‍ റെജി ശ്രമിക്കുന്നതായി യുവതി ആരോപിക്കുന്നു. ഐ.പി.സി. 354 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് റെജിക്കെതിരേ കേസെടുത്തത്.
Post Your Comments