Latest NewsIndiaNews

നോട്ടുനിരോധനം പോലെ ആളുകൾ ദുരിതമനുഭവിക്കും: കേന്ദ്ര സർക്കാർ നടപടി ‘ആവേശകരമായ’ തീരുമാനമെന്ന് നുസ്രത്ത് ജഹാൻ

ന്യൂഡൽഹി: ടിക് ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാൻ. തീരുമാനം ‘ആവേശകരമായ’ ഒന്നാണ്. ടിക് ടോക് ഒരു വിനോദ ആപ്ലിക്കേഷനാണ്. ഇത് ആവേശകരമായ തീരുമാനമാണ്. എന്താണ് തന്ത്രപരമായ പദ്ധതി? തൊഴിലില്ലാത്ത ആളുകളുടെ കാര്യമോ? നോട്ടുനിരോധനം പോലെ ആളുകൾ ദുരിതമനുഭവിക്കുമെന്നും അവർ പറയുകയുണ്ടായി. ദേശസുരക്ഷയെ സംബന്ധിച്ചിടത്തോളം നിരോധിക്കുന്നതിൽ ഒരു പ്രശ്നവുമില്ല. എന്നാൽ ഈ ചോദ്യങ്ങൾക്ക് ആര് ഉത്തരം നൽകുമെന്നും നുസ്രത്ത് ചോദിച്ചു.

Read also:പ്രവചനം തെ​റ്റി: ഡ​ല്‍​ഹി​യി​ല്‍ കോവിഡ് നിയന്ത്രണ വിധേയമെന്ന് കേജ്‌രിവാള്‍

ദേശസുരക്ഷയും ഡേറ്റാ ലംഘനവും കണക്കിലെടുത്ത് ടിക് ടോക്, യൂസി ബ്രൗസർ, ക്യാം സ്കാനർ, ഹലോ എന്നിവയുൾപ്പെടെ 59 ആപ്പുകളാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു നിരോധനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button