ന്യൂയോർക്ക്: ബഹിരാകാശ പര്യവേഷണ വേളയിലെ ലൈംഗികതയെക്കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തങ്ങളുടെ മനുഷ്യ സഹജമായ വികാരങ്ങളോട് കണ്ണടച്ചുകൊണ്ട് മാസങ്ങളോളം അടഞ്ഞതും ഒറ്റപ്പെട്ടതുമായ ഒരിടത്ത് കഴിയേണ്ടിവരുന്നതിനെ ബഹിരാകാശയാത്രികര്‍ എങ്ങനെ അതിജീവിക്കുന്നു എന്ന് നമ്മൾ ചിന്തിക്കണം.
ശാസ്ത്രം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുമ്പോഴും അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സികള്‍ ബഹിരാകാശയാത്രികര്‍ക്ക് അവരുടെ യാത്രകള്‍ സൗഹാര്‍ദ്ദപരമാക്കാന്‍ വേണ്ടി ഒരു ശാസ്ത്രീയ മുന്നേറ്റവും നടത്തിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും ബഹിരാകാശത്തുവെച്ചുള്ള ലൈംഗികതയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഭൗതിക ശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ ജോണ്‍ മില്ലിസ് ബഹിരാകാശത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ‘സ്കൈ ഡൈവിംഗ്’ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായാണ് താരതമ്യപ്പെടുത്തിയത്. അത് അസാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്കൈ ഡൈവിംഗ് സമയത്ത് ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സങ്കല്‍പ്പിക്കുക – ഓരോ പ്രാവശ്യവും നിങ്ങള്‍ പ്രയോഗിക്കുന്ന ഊര്‍ജ്ജം നിങ്ങളെ വിപരീത ദിശയിലേക്ക് നയിക്കും.
കുറഞ്ഞ ഗുരുത്വാകര്‍ഷണത്തില്‍ രക്ത പ്രവാഹവും ശരീരത്തിലെ സമ്മര്‍ദ്ദവും ഒരാളുടെ ലൈംഗികബന്ധത്തെ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കുറഞ്ഞ ഗുരുത്വാകര്‍ഷണത്തില്‍ രക്തം ജനനേന്ദ്രിയത്തിലേക്ക് പ്രവഹിക്കേണ്ടതിനുപകരം തലയിലേക്ക് പ്രവഹിക്കുകയും ഉത്തേജനത്തെ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.
അഥവാ കുറഞ്ഞ ഗുരുത്വാകര്‍ഷണത്തില്‍ ഒരാള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനായാലും ശരീരദ്രവങ്ങള്‍ ബഹിരാകാശവാഹനത്തില്‍ ഒഴുകിനടക്കുന്നത് കാണേണ്ടിവരും. ബഹിരാകാശയാത്രികര്‍ക്ക് നേരിടേണ്ടിവരുന്ന മറ്റൊരു പ്രശ്നം സ്വകാര്യതയാണ്. ലൈംഗികതബന്ധത്തില്‍ ഏര്‍പ്പെടാന്‍ അടച്ചമുറി ബഹിരാകാശ വാഹനത്തില്‍ ഉണ്ടാകില്ല. ബഹിരാകാശയാത്രികര്‍ക്ക് തങ്ങളുടെ ദൗത്യം നിറവേറ്റുന്നതിനിടയില്‍ ഒഴിവു സമയം ലഭിക്കാറില്ല, എന്നാല്‍ പ്രശ്നങ്ങള്‍ ഇല്ലാത്തപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം അവധിയാണ്. അപ്പോള്‍ ഒരിക്കലെങ്കിലും ആനന്ദം കണ്ടെത്താന്‍ അവരിലാരെങ്കിലും ശ്രമിച്ചുകാണില്ലേ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്.
2008 ല്‍ സ്‌പേസ് ഡോട്ട് കോമിനോട് സംസാരിച്ച ഹ്യൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിന്റെ വക്താവ് ബില്‍ ജെഫ്സ് ഇങ്ങനെ പറഞ്ഞു, “ഞങ്ങള്‍ ബഹിരാകാശത്തെ ലൈംഗികതയെക്കുറിച്ച് പഠിക്കുന്നില്ല, അതിനെക്കുറിച്ച് ഞങ്ങള്‍ക്ക് പഠനങ്ങളൊന്നുമില്ല. അതാണ് നിങ്ങളുടെ വിഷയമെങ്കില്‍, ചര്‍ച്ചചെയ്യാന്‍ ഒന്നുമില്ല”
വിവാഹിതരായ ദമ്ബതികളെ ബഹിരാകാശദൗത്യങ്ങളിലേക്ക് ഒരുമിച്ച് പോകാന്‍ അനുവദിക്കരുതെന്ന നയമാണ് നാസയിലുള്ളത്. എന്നാല്‍ 1991 ല്‍ ആദ്യമായി വിവാഹിതരായ ദമ്ബതികളെ ഒരുമിച്ച് ഒരു ദൗത്യത്തിന് ഏജന്‍സി അനുവദിച്ചു. പരിശീലന ക്യാമ്ബില്‍ വെച്ച് പ്രണയത്തിലായ ജാന്‍ ഡേവിസും മാര്‍ക്ക് ലീയും വിക്ഷേപണ തീയതിക്ക് വളരെ അടുത്താണ് രഹസ്യമായി വിവാഹിതരായതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇരുവരും പിന്നീട് വിസമ്മതിച്ചിരുന്നു.
മറ്റൊരു കിംവദന്തിയുള്ളത്, 14 മാസം മിര്‍ മിഷനില്‍ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് റഷ്യന്‍ ബഹിരാകാശയാത്രികനായ വലേരി പോളിയാകോവ് സഹയാത്രികയായ എലീന കോണ്ടകോവയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായാണ്. എന്നാല്‍, ക്രെംലിന്‍ അത്തരം അവകാശവാദങ്ങളെ ശക്തമായി നിഷേധിക്കുകയാണുണ്ടായത്. ദൗത്യവുമായി ബന്ധപ്പെട്ട് പോളിവാക്കോവ് കടുത്ത മാനസികസമ്മര്‍ദ്ധം അനുഭവിച്ചിരുന്നതായാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.
അതിനാല്‍ ഇത്തരം ആഗ്രഹങ്ങളെ തൃപ്‌തിപ്പെടുത്താന്‍ ഒന്നും ചെയ്യാന്‍പറ്റില്ലേ? വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ നോക്കാം..
ലൈംഗിക റോബോട്ടുകള്‍, ലൈംഗിക കളിപ്പാട്ടങ്ങള്‍, വെര്‍ച്വല്‍ പങ്കാളികള്‍, അല്ലെങ്കില്‍ ഇ-റോബോട്ടുകള്‍ എന്നിവയാണ് ആദ്യം പരിഗണിക്കേണ്ടവ. ബഹിരാകാശ പര്യവേഷണങ്ങള്‍ പോലുള്ള മനുഷ്യത്വരഹിതമായ അവസ്ഥകളെ പരിഹരിക്കുന്നതിനുള്ള പ്രായോഗിക പരിഹാരമാണ് ഇ-റോബോട്ടുകള്‍ എന്ന് സ്‌പേസ് ഡോട്ട് കോം അഭിപ്രായപ്പെടുന്നു.
എന്‍ വൈ പോസ്റ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരനായ വണ്ണാ ബോണ്ട ബഹിരാകാശത്ത് മനുഷ്യന് അടുത്തിടപഴകാനാകുന്ന ഒരു വസ്ത്രം പോലും കൊണ്ടുവന്നു. ‘2 സ്യൂട്ട്’ ചലനം സുഗമമാക്കുന്നതും ധരിക്കുന്നവരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുന്നതുമാണ് ഈ വസത്രം. എന്നാല്‍ ഇത് പ്രായോഗികമാക്കുന്നതിനെക്കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല.
നമ്മുടെ സാങ്കേതിക അറിവ് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചര്‍ച്ചചെയ്യാന്‍ തുടങ്ങണം, മനുഷ്യരുമായി കൂടുതല്‍ പൊരുത്തപ്പെടുന്ന ബഹിരാകാശവാഹനങ്ങള്‍ ഉണ്ടാകണം. അപ്പോള്‍ ഭൂമിക്ക് പുറത്തെ ലൈംഗികത എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും
Post Your Comments