തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന് ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത. കേസിന്‍റെ അന്വേഷണത്തിൽ വെള്ളാപ്പള്ളി ഇടപെട്ടു. പതിനെട്ട് വർഷം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത നീക്കാൻ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ല. സിബിഐ അന്വേഷണം വേണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
കണിച്ചുകുളങ്ങര യുണിയൻ സെക്രട്ടറിയുമായ കെ.കെ.മഹേശനെ എസ്എൻഡിപി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വിവാദമായിരുന്നു. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് മഹേശനെ ചോദ്യം ചെയ്തിരുന്നു. വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയുണ്ടെന്നും യൂണിയൻ നേതൃത്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നും മരണത്തിന് മുമ്പ് മഹേശനെഴുതിയ കത്തില്‍ വ്യക്തമായിരുന്നു. എന്നാൽ കെകെ മഹേശൻ്റെ നേതൃത്വത്തിൽ വൻ ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ക്രമക്കേടുകൾ പിടിക്കപ്പെട്ടപ്പോൾ വെള്ളാപ്പള്ളിയെ കുടുക്കാൻ കുറിപ്പ് എഴുതി വച്ച് മഹേശൻ ആത്മഹത്യ ചെയ്തതാണെന്നുമാണ് തുഷാർ വെള്ളാപ്പള്ളിയുടെ ആരോപണം.
Post Your Comments