കൊച്ചി: നഗ്നശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ചു എന്ന പരാതിയില്‍ പോലീസ് കേസ് നേരിടുകയാണ് രഹ്ന ഫാത്തിമ. ഇപ്പോഴിതാ രഹ്ന ഫാത്തിമയും കുടുംബവും താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഒഴിയണം എന്നാവശ്യപ്പെട്ട് സ്ഥാപനം നോട്ടീസ് നല്‍കിയിരിക്കുകയാണ്. അതിനിടെ തന്റെ പ്രായമായ അമ്മയെ വരെ ദ്രോഹിച്ച് രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ് എന്നും രഹ്ന ഫാത്തിമയുടെ ഭർത്താവ് മനോജ് ശ്രീധര്‍ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിനെതിരെയും ബിജെപിക്കെതിരെയുമാണ് മനോജ് ശ്രീധര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം……………………….
ഞാനും രഹനയും കുട്ടികളും താമസിക്കുന്ന ക്വോട്ടേഴ്സിൽ കഴിഞ്ഞ ദിവസം പോലീസ് വന്ന് റൈഡ് ചെയ്തത് bsnl ന്റെ ഇമേജിനെ മോശമാക്കി എന്ന് പറഞ്ഞു ഞങ്ങളോട് 30ദിവസത്തിനുള്ളിൽ ഒഴിയാൻ നോട്ടീസ് കാവിക്ക് കോടി പിടിക്കുന്ന bsnl പൊതു മേഖല കമ്പനി യിൽ നിന്ന് കിട്ടി ബോധിച്ചിട്ടുണ്ട്. കുട്ടികളുടെ ട്രോമയെ പറ്റി ഘോര ഘോരം പ്രസംഗിച്ചവരുടെ ശ്രദ്ധ ഈ അവസരത്തിൽ ക്ഷണിക്കുകയാണ്.
എന്റെ അമ്മ 3വർഷം കടവന്ത്ര ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഓപ്പറേഷൻ ടീയറ്റർ ഇൻചാർജ് ആയി ജോലി ചെയ്തിരുന്നു. രെഹനയുടെ ശബരിമല കയറ്റത്തിനോട് അനുബന്ധിച്ചു ഹോസ്പിറ്റൽ ചെയർമാൻ ആയ കോണ്ഗ്രസ് നേതാവ് ‘അജയ് തറയിൽ’ അമ്മയെ ഹോസ്പിറ്റലിൽ വിളിച്ചു ശാസിക്കുകയും പിന്നീട് കുറച്ച് നാൾക്ക് ശേഷം കിഡ്നിക്ക് അസുഖം വന്നപ്പോൾ നിർബന്ധിച്ചു ഒരു ആനുകൂല്യവും കൊടുക്കാതെ രാജി വെപ്പിക്കുകയും ചെയ്തു. അതിന് ശേഷം 6മാസം esi അനൂകൂല്യത്തിൽ മറ്റൊരു ഹോസ്പിറ്റലിൽ ഡയാലിസിസ് ചെയ്തു വരുക ആയിരുന്നു. ഇപ്പോൾ esi അനുകൂല്യം തീർന്നു. അനിയന് ഒപ്പം താമസിക്കുന്ന അമ്മക്ക് ആഴ്ചയിൽ 4000രൂപ വെച്ച് 2ഡയാലിസിസും 2ആഴ്ചയിൽ ഒരിക്കൽ 10000രൂപയുടെ ഇന്ജെക്ഷനും ആവശ്യമാണ്. സാമ്പത്തിക പ്രശ്നം കാരണം 3മാസം മുൻപ് ഇന്ദിര ഗാന്ധി ഹോസ്പിറ്റൽ ഫ്രീ ആയി ഡയാലിസിസ് കിട്ടും എന്നറിഞ്ഞു അവിടെ അപേക്ഷ കൊടുത്തിരുന്നു 2പ്രാവശ്യം ഡോക്ടർ പരിശോധിച്ച ശേഷം ഈ ജൂലായ് ആദ്യവാരത്തിൽ ഡയാലിസിസ് അവിടെ സ്റ്റാർട്ട് ചെയ്യാം എന്നറിയിച്ചിരുന്നു എന്നാൽ ഇന്ന് അമ്മ ഹോസ്പിറ്റലിൽ ബന്ധപെട്ടപ്പോൾ രെഹ്ന ഫാത്തിമയുടെ mother in law ആയതിനാൽ അവർക്ക് ചികിൽസിക്കാൻ സാധ്യമല്ല എന്ന് അറിയിച്ചു അജയ് തറയിൽ സാറിന്റെയും വിനോദ് ഡോക്ടറുടെയും ഓഡർ ഉണ്ടെന്നാണ് അവിടുത്തെ ഇൻചാർജ് ആയ സ്ത്രീ അറിയിച്ചത്. അത് എന്ത് നീതി എന്ന് ചോദിച്ചതിന് ഞങ്ങളെ നിയമം പഠിപ്പിക്കാൻ വരേണ്ട എന്നും അറിയിച്ചു.
സാമൂഹികമായി ഒറ്റപ്പെടുത്താൻ ഉള്ള സംഘി കളുടെ നീക്കം ആണ് ഇവയെല്ലാം എന്ന് തിരിച്ചറിയുക. രെഹനക്ക് എതിരെ ഇപ്പോൾ ഗോമാംസം കുക്ക് ചെയ്തതിനും അമ്മയും കുഞ്ഞും ഉൾപ്പെട്ട body ആർട്ടിൽ അശ്ലീലം ആരോപിച്ചും 4ഓളം കേസ് കൊടുത്തത് bjp പ്രവർത്തകർ ആണ്. രാഷ്ട്രീയ വിരോധം തീർക്കാൻ കുട്ടികളെയും പ്രായമായ അമ്മയെയും കരുവാക്കുകയാണ് അവർ.
Post Your Comments