കുവൈത്ത് സിറ്റി : 8 വനിതാ പബ്ലിക് പ്രോസിക്യൂട്ടർമാരെ ജഡ്ജിമാരായി നിയമിച്ച് കൊണ്ട് കുവൈത്തിലെ നീതിന്യായ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി സൃഷ്‌ടിച്ചിരിക്കുകയാണ്. അറ്റോർണ്ണി ജറൽ ദരാർ അൽ അസൂസിയാണ് 8 വനിതാ ജഡ്ജിമാരായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
5 വർഷത്തിൽ അധികമായി പബ്ലിക്ക് പ്രോസിക്യൂട്ടർമ്മാരായി സേവനം അനുഷ്ടിച്ചു വരികയായിരുന്ന ഇവരെ സ്ഥാനകയറ്റം നൽകിയാണ് ജഡ്ജിമാരായി നിയമിച്ചിരികുന്നത്.പബ്ലിക് പ്രോസിക്യൂട്ടർമ്മാർ എന്ന നിലയിൽ വിവിധ കേസുകളിൽ തങ്ങളുടെ കഴിവും പ്രാഗൽഭ്യവും തെളിയിച്ചവരാണ് ഇവർ എന്ന് അറ്റോർണി ജനറൽ ദരാർ അൽ അസൂസി വ്യക്തമാക്കി. നിയമ രംഗത്തെ വിവിധ ശാഖകളിൽ കൂടുതൽ പരിശീലനം നേടുന്നതിനായി ഇവരെ കുവൈത്ത് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലീഗൽ ആന്റ് ജൂഡിഷ്യൽ സ്റ്റഡേീസിൽ ഒന്നര മാസത്തെ പ്രത്യേക പഠനത്തിനു അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments