വാഷിങ്ടണ്‍: ചൈനീസ് ചാര ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ പിന്തുണച്ച് അമേരിക്ക. ഇന്ത്യയുടെ തീരുമാനം രാജ്യ സുരക്ഷയ്ക്ക് വലിയ സഹായമാകുമെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
“ചൈനയുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിക്കുന്നത് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ സമഗ്രതയും ദേശീയ സുരക്ഷയും ഈ നടപടിയിലൂടെ വര്‍ധിക്കും.” - പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇന്ത്യ ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. .ടിക് ടോക്ക്,യുസി ബ്രൗസര്‍, ക്യാം സ്കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ക്കായിരുന്നു നിരോധനം ഏർപ്പെടുത്തിയത്. സ്വകാര്യതാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഐടി വകുപ്പിലെ 69എ വകുപ്പുപ്രകാരമാണ് നടപടി.
അതേസമയം, ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിലെ അംഗത്വം പ്രധാനമന്ത്രി നരേന്ദ്രമോദി ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനീസ് സന്ദർശന വേളയിലാണ് മോദി വെയ്ബോയിൽ അംഗത്വം എടുത്തത്.
Post Your Comments