KeralaNews

രാജ്യത്ത് കോവിഡിന് എതിരായ പോരാട്ടം ഏറ്റവും നിര്‍ണായകഘട്ടത്തില്‍… ജനങ്ങള്‍ ജാഗ്രത പാലിയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി : സൗജന്യ ഭക്ഷ്യധാന്യ വിതരണത്തെ കുറിച്ചും പ്രധാനമന്ത്രി 

 

ന്യൂഡല്‍ഹി : പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു, ചുമ, പനി ഉള്‍പ്പെടെ പലതരം പകര്‍ച്ച വ്യാധികളുടെ സമയമാണ് ഇതെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡല്‍ഹി : കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക് ഡൗണില്‍ നിന്നും അണ്‍ലോക്കിലേക്ക് നമ്മള്‍ നീങ്ങുകയാണ്. എന്നാല്‍ കൊവിഡിനെ നേരിടുന്നതില്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും അശ്രദ്ധ കൂടുന്നതായും അതിതീവ്ര മേഖലകളില്‍ ജനം കടുത്ത ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ മൂന്ന് മാസമായി 80 കോടി ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ഭക്ഷ്യധാന്യം വിതരണം ചെയ്യുകയാണ്. ഈ നടപടി ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. പ്രധാനമന്ത്രി ?ഗരീബ് കല്ല്യാണ്‍ യോജന വഴിയാണ് ഭക്ഷ്യധാന്യം വിതരണം ചെയ്തത്. ഈ പദ്ധതി അടുത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയാണ്. പദ്ധതിക്കായി ആകെ ഒന്നര ലക്ഷം കോടി രൂപ ചിലവിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പധാനമന്ത്രിയുടെ വാക്കുകള്‍ –

ചുമ, പനി ഉള്‍പ്പെടെ പല രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള സമയമാണിത് ആളുകള്‍ ജാഗ്രത പാലിക്കണം.

രാജ്യത്തെ കൊവിഡ് ഭീഷണി നിലനില്‍ക്കുന്നുവെങ്കിലും കൊവിഡ് മരണം കുറവാണ്
സമയബന്ധിതമായ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനായി.

അതിതീവ്ര മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഇവിടുത്തെ ആളുകള്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

130 കോടി ജനങ്ങളുടെ ജീവന്റെ രക്ഷയുടെ കാര്യമാണിത്

ഗ്രാമത്തലന്‍ മുതല്‍ പ്രധാനമന്ത്രിക്ക് വരെ നിയമം ബാധകമാകണം

പാവപ്പെട്ടവരെ പട്ടിണിയിലേക്ക് പോകാതെ നോക്കേണ്ട ചുമതല നമുക്കാണ്

1.75 ലക്ഷം കോടി രൂപ പാവങ്ങളുടെ ക്ഷേമത്തിനായി മാറ്റിവച്ചു

31,000 കോടി രൂപ അവരുടെ അക്കൗണ്ടില്‍ എത്തിച്ചു

80 കോടി ആളുകള്‍ക്ക് റേഷന്‍ നല്‍കി . അമേരിക്കയുടെ ജനസംഖ്യയുടെ രണ്ട് ഇരട്ടി ജനങ്ങള്‍ക്ക് ഇതു ഗുണം ചെയ്തു

ഇനി പല ഉത്സവങ്ങള്‍ വരുന്ന കാലമാണ്

രക്ഷാബന്ധന്‍, കൃഷ്ണജന്മാഷ്ടമി, വിനായകചതുര്‍ത്ഥി, ഓണം, നവരാത്രി, ദസറ,ദീപാവലി… ഒരുപാട് ആഘോഷങ്ങള്‍ വരുന്നുണ്ട്.

സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം നാം എല്ലാ ആഘോഷിക്കാനും ആചരിക്കാനും

പി എം ഗരീബ് കല്യാണ്‍അന്ന യോജന നവംബര്‍ വരെ നീട്ടി

ഇതിലൂടെ സൗജ്യന റേഷന്‍ എല്ലാവര്‍ക്കും ലഭിക്കും

അഞ്ച് കിലോ അരിയാവും പാവപ്പെട്ടവര്‍ക്ക് ലഭിക്കുക

വണ്‍ റേഷന്‍ കാര്‍ഡ്, വണ്‍ നേഷന്‍ പദ്ധതി നടപ്പാക്കും

ഇതിലൂടെ രാജ്യത്തെ ഏതു പൗരനും എവിടെ നിന്നും റേഷന്‍ വാങ്ങാനാവും

പ്രതിസന്ധി ഘട്ടത്തിലും രാജ്യം പിടിച്ചു നിന്നത് നികുതിദായകരുടേയും കര്‍ഷകരുടേയും പിന്തുണ കൊണ്ടാണ്

ഈ പിന്തുണയ്ക്ക് കര്‍ഷകര്‍ക്കും നികുതിദായകര്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പറയുന്നു

മാസ്‌ക് ധരിക്കുന്നതും മറ്റു കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതും നിര്‍ബന്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button