Latest NewsIndia

മലമ്പാമ്പിന്റെ വാലില്‍ പിടിച്ച്‌ വ‌ലിച്ചു വീഡിയോ പ്രകടനം: യുവാക്കള്‍ക്ക് പിഴയിട്ട് വനം വകുപ്പ്

കോയമ്പത്തൂര്‍: കോവൈ കുറ്റാലത്ത് അനധികൃതമായി കാറില്‍ സന്ദര്‍ശനം നടത്തുകയും മലമ്പാമ്പിനെ ഉപദ്രവിക്കുകയും ചെയ്ത ആറു യുവാക്കളെ വനപാലകര്‍ പിടികൂടി. കോയമ്പത്തൂര്‍ നരസിപുരത്തെ മനോജ് (25), വിജയ് (27) എന്നിവരും മറ്റു നാലുപേരുമാണ് പിടിയിലായത്. കുറ്റാലത്തെ വനഭദ്ര കാളി അമ്മന്‍ ക്ഷേത്രത്തില്‍ എത്തുന്നതിനിടെയാണ് ഇവര്‍ റേഡരുകില്‍ കണ്ട പെരുമ്പാമ്പിനെ ഉപദ്രവിച്ചത്.

കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങിയ പാമ്പിന്റെ വാലില്‍ പിടിച്ചു വലിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.യുവാക്കളുടെ പ്രവൃത്തിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പോളുവാംപട്ടി ഫോറസ്റ്റ് റേഞ്ചര്‍ ആരോഗ്യ സ്വാമിയുടെ നേതൃത്വത്തില്‍ ആറുപേരുടെയും പേരില്‍ കേസെടുത്തു.

നേപ്പാൾ പ്രധാനമന്ത്രിക്കെതിരെ കടുത്ത പ്രക്ഷോഭം ; നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ പൊട്ടിത്തെറി

കോയമ്പത്തൂര്‍ ഡിഎഫ്‌ഓ വെങ്കിടേഷിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ 5000 രൂപ വീതം പിഴ ഈടാക്കിയ ശേഷം യുവാക്കള്‍ക്ക് മുന്നറിയിപ്പുനല്‍കി വിട്ടയച്ചു.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പോളുവാംപട്ടി ഫോറസ്റ്റ് റേഞ്ചര്‍ ആരോഗ്യ സ്വാമിയുടെ നേതൃത്വത്തിലാണ് യുവാക്കളെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button