COVID 19KeralaLatest NewsNews

പച്ചക്കറി വ്യാപാരിക്കും മകൾക്കും കോവിഡ്; മാർക്കറ്റ് അടയ്ക്കും; ആശങ്ക!

ആലപ്പുഴ: കായംകുളത്ത് പച്ചക്കറി വ്യാപാരിക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക. മുൻകരുതലിന്‍റെ ഭാഗമായി മാർക്കറ്റ് അടയ്ക്കും. നഗരസഭയിലെ രണ്ട് വാർഡുകൾ കണ്ടെയിന്‍മെന്‍റ് മേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഉറവിടം സംബന്ധിച്ച് വ്യക്തത വരാത്തതിനാൽ സ്ഥിതി ഗുരുതരമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലിരിക്കെയാണ് 65 വയസുള്ള കായംകുളത്തെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. 65 കാരനെ പരിചരിക്കാൻ മകളും കൊല്ലത്ത് പോയിരുന്നു. ഇന്നലെ വൈകീട്ടോടെ ഇവർക്കും രോഗം സ്ഥിരീകരിച്ചു.

നഗരസഭാപരിധിയിലെ താമസക്കാരായ ഇവരുടെ, അടുത്ത ബന്ധുക്കൾ ഉൾപ്പെടെ 20 ല്‍ അധികം പേരുടെ സാമ്പിളുകൾ പരിശോധിക്കും. തമിഴ്നാട്, കർണാടക എന്നിവടങ്ങളിൽ നിന്നും കായംകുളത്തേക്ക് പച്ചക്കറിയുമായി എത്തുന്ന ലോറി ഡ്രൈവർമാർ വഴി രോഗം വന്നുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക നിഗമനം. മുൻകരുതലിന്‍റെ ഭാഗമായി രോഗബാധിതരുടെ വീടും പച്ചക്കറി മാർക്കറ്റും ഉൾപ്പെടുന്ന രണ്ട് വാർഡുകൾ കണ്ടൈയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. അവശ്യസേവനങ്ങൾ മാത്രമാണ് മേഖലയിൽ അനുവദിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button