
ആലപ്പുഴ: കായംകുളത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. കായംകുളം ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
പുലർച്ചെ നടക്കാനിറങ്ങിയ ആൾക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments