Latest NewsNewsInternational

ഇന്ത്യന്‍ മാധ്യമങ്ങൾക്ക് വിലക്കേര്‍പ്പെടുത്തി ചൈന

ഫേസ്ബുക്ക് ,വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രം,തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങള്‍ക്കും ദി വാള്‍സ്ട്രീറ്റ്, ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള മാദ്ധ്യമങ്ങള്‍ക്കും ചൈനയില്‍ നിരോധനമുണ്ട്

ബീജിംഗ്: ഇന്ത്യ ചൈന സംഘർഷ പശ്ചാത്തലത്തിൽ ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ചൈന. ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യന്‍ വെബ്‌സൈറ്റുകളും ടിവി ചാനലുകളും ചൈനയില്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചൈനീസ് പത്രങ്ങള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും ഇന്ത്യയില്‍ വിലക്കില്ല.

ലഡാക്ക് സംഘര്‍ഷത്തിന് ശേഷം ചൈനയില്‍ വിപിഎന്‍ സര്‍വറുകളില്‍ നിന്ന് മാത്രമാണ് ഇന്ത്യന്‍ സൈറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നത്. ഐപി ടി വി വഴിയുള്ള ടി വി ചാനലുകള്‍ ലഭ്യമാകുന്നുണ്ട്. ചൈനയില്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന എക്‌സ്പ്രസ് വിപിഎന്‍ ചൈനയില്‍ ലഭ്യമല്ല.എന്നാല്‍ ചൈനയുടെ 59 ആപ്ലിക്കേഷനുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്നതിന് മുന്‍പ് തന്നെ ചൈനയില്‍ ഇന്ത്യന്‍ മാദ്ധ്യമങ്ങളെ നിരോധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ് ശക്തമായി നിലനില്‍ക്കുന്ന രാജ്യമാണ് ചൈന. ചൈനയില്‍ പാര്‍ട്ടിനിലപാടിന് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ ശക്തമായ സെന്‍സര്‍ഷിപ്പ് നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പതിനായിരത്തിലേറെ വെബ്‌സൈറ്റുകളാണ് ഓരോ വര്‍ഷവും ചൈനയില്‍ നിരോധിക്കുന്നത്.

ALSO READ: ഇരട്ട കസ്റ്റഡി മരണം: ക്രൂര മര്‍ദ്ദനത്തിന്റെ വിവരങ്ങളാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്; പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി

പബ്ലിക് ഇന്റര്‍നെറ്റ് കണക്ഷനില്‍ നിന്ന് വ്യത്യസ്തമായി ആളുകള്‍ക്ക് സ്വകാര്യ നെറ്റുവര്‍ക്കുകള്‍ വഴി സൈറ്റുകള്‍ ഉപയോഗിക്കാം എന്നതാണ് വെര്‍ച്വല്‍ പ്രൈവൈറ്റ് നെറ്റുവര്‍ക്കുകളുടെ പ്രത്യേകത. വിപിഎന്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനുള്ള അഡ്വാന്‍ഡ് ഫയര്‍ വാളുകള്‍ ചൈന നിര്‍മ്മിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ,വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രം,തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങള്‍ക്കും ദി വാള്‍സ്ട്രീറ്റ്, ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള മാദ്ധ്യമങ്ങള്‍ക്കും ചൈനയില്‍ നിരോധനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button