ദുബായ് : നാട്ടിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് ആവശ്യമുള്ളവരുടെ വന്‍ തിരക്ക്. ദുബായ് ദെയ്റയിലെ എയര്‍ ഇന്ത്യാ ഓഫീസിലാണ് ടിക്കറ്റിനായി വന്‍ തിരക്ക് അനുഭവപ്പെട്ടത്. ആദ്യ ദിനങ്ങളിലെ ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. യുഎഇയില്‍ നിന്ന് വന്ദേഭാരത് മിഷന്‍ പദ്ധതി വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയോ, അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുടെ ഓഫീസുകളില്‍ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചതിനെ തുടര്‍ന്നാണിത്.
Read Also : കോവിഡ് 19 : പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ
രാവിലെ 7 മുതല്‍ തന്നെ ഓഫീസിന് മുന്‍പില്‍ തിരക്കു പ്രത്യക്ഷപ്പെട്ടു. കനത്ത ചൂട് സഹിച്ചും ആളുകള്‍ മണിക്കൂറോളം ക്യൂ നിന്നു. എന്നാല്‍, പലരും ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നതിനാല്‍, ഇതിന് വഴികളില്ലാതെ നേരിട്ടെത്തിയവര്‍ക്ക് അടുത്ത ദിവസങ്ങളിലൊന്നും സീറ്റ് ലഭിച്ചില്ലെന്നും ആരോപണമുണ്ട്. തൊഴിലാളികള്‍, കഫ്റ്റീരിയ, ഗ്രോസറി ജീവനക്കാര്‍ മുതല്‍ ഉയര്‍ന്ന ജോലിക്കാര്‍ വരെ ടിക്കറ്റിനായി എത്തി. ഇന്ത്യന്‍ എംബസി വെബ് സൈറ്റിര്‍ പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് യാത്രാനുമതി.
Post Your Comments