COVID 19UAELatest NewsNewsGulf

കോവിഡ് 19 : പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ

അബുദാബി • തിങ്കളാഴ്ച മുതൽ പാകിസ്ഥാനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് താൽക്കാലികമായി വിലക്കേര്‍പ്പെടുത്തി യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിസിഎ). യു.എ.ഇയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് നടപടി.

യു.എ.ഇയിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും കോവിഡ് 19 പരിശോധന ഉറപ്പുവരുത്തുന്നതിനായി ലബോറട്ടറി സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതുവരെ വിലക്കുതുടരും. ട്രാൻസിറ്റ് വിമാനങ്ങൾ ഉൾപ്പെടെ എല്ലാ വിമാനങ്ങളിലെയും യാത്രക്കാര്‍ക്ക് വിലക്ക് ബാധകമാണ്.

യു.എ.ഇയിലേക്ക് വരുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.

തീരുമാനം ബാധിക്കുന്ന യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടാനും അവരുടെ വിമാനനങ്ങള്‍ റീ-ഷെഡ്യൂള്‍ ചെയ്യാനും യു.എ.ഇ അധികൃതര്‍ നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button