ന്യൂഡൽഹി: ഇന്ത്യയിലെ ചൈനീസ് കമ്പനികൾ കോവിദഃ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭവനക്കെതിരെ കോൺഗ്രസ്സും സിപിഎമ്മും. ചൈനീസ് കമ്പനികളായ ഹുവായ് 7 കോടി, ഷവോമി 15 കോടി, ടിക് ടോക്ക് 30 കോടി, ഒപ്പോ 1 കോടിയുമാണ് കൊവിഡ് കാലത്ത് പിഎം കെയര്‍സ് ഫണ്ടിലേക്ക് സംഭവന നല്‍കിയത്. മാര്‍ച്ച് , ഏപ്രിൽ മാസങ്ങളിലാണ് ഈ കമ്പനികള്‍ ഇത്രയും തുക സംഭാവന ചെയ്തത്.
രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയില്‍ നിന്ന് കോടികളുടെ സംഭാവന കൈപ്പറ്റിയ സംഭവം വിവാദമായ സാഹചര്യത്തിലാണ് പ്രതിരോധത്തിനായി കോൺഗ്രസ്സും ഒപ്പം സിപിഎമ്മും ഇത്തരം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കോടികൾ കൈപ്പറ്റിയ ബി.ജെ.പിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 20 ലക്ഷം സംഭാവനയായി സ്വീകരിച്ചതിനെ കുറ്റപ്പെടുത്തുന്നത്- കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി കുറ്റപ്പെടുത്തി.കൂടാതെ സിപിഎം മുൻ എംപി എംബി രാജേഷും സമാന ആരോപണം ഉന്നയിച്ചിരുന്നു.
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയില്‍ ഇത്രയും വലിയ തുക എന്തടിസ്ഥാനത്തിലാണ് ചൈനീസ് കമ്പനികളില്‍ നിന്നും മോദി പറ്റിയതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. ചൈനീസ് പ്രധാനമന്ത്രിയുമായി 18 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് ചൈനയെ ഇപ്പോഴും അധിനിവേശം നടത്തുന്നവരായി കാണാത്തതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സംഘ്‌വി ചോദിച്ചു.
അതേസമയം മൻമോഹൻ സിംഗിന്റെ കാലത്തു രാഹുൽ ഗാന്ധി ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുമായി ഒപ്പിട്ട എഗ്രിമെന്റ് എന്താണെന്ന് സുപ്രീം കോടതിയിൽ പരാതി നിലനിൽക്കുകയാണ്.
Post Your Comments