തിരുവനന്തപുരം: താന്‍ പൂര്‍ണ രോഗമുക്‌തനായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വീണ്ടും പൂര്‍ണ സമയ രാഷ്‌ട്രീയത്തില്‍ സജീവമാകുമെന്ന് കോടിയേരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ ‘നമസ്‌തേ കേരളം’ പരിപാടിയിലാണ് തന്റെ ആരോഗ്യവിവരം കോടിയേരി പങ്കുവച്ചത്. രോഗവുമായി ബന്ധപ്പെട്ട് അവസാന പരിശോധന നടത്തിയെന്നും ശരീരത്തില്‍ നിന്ന് രോഗാണുക്കള്‍ പൂര്‍ണമായി ഇല്ലാതായെന്ന് വിദഗ്‌ധ ഡോക്‌ടര്‍മാര്‍ അറിയിച്ചെന്നും കോടിയേരി പറഞ്ഞു.
വീണ്ടും സാമൂഹ്യപ്രവര്‍ത്തനരംഗത്ത് സജീവമാകുമെന്ന് കോടിയേരി വ്യക്തമാക്കി. ചികിത്സാസമയത്ത് പാര്‍ട്ടി തനിക്കു പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. വിശ്രമത്തിലായിരുന്നെങ്കിലും പാര്‍ട്ടിയുടെ ദെെനംദിന കാര്യങ്ങളില്‍ ഇടപെട്ടിരുന്നു. പാര്‍ട്ടി നേതാക്കളെല്ലാം ചേര്‍ന്ന് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കാര്യങ്ങള്‍ മുന്നോട്ടു നീക്കിയത്. സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ ആരോഗ്യം വേണം. അതുകൊണ്ടാണ് വിദഗ്‌ധ ചികിത്സയ്‌ക്കു വിധേയനായതെന്നും കോടിയേരി പറഞ്ഞു.ക്യാന്‍സര്‍ ബാധിതനായിരുന്ന കോടിയേരി അമേരിക്കയില്‍ വിദഗ്‌ധ ചികിത്സയ്‌ക്കു വിധേയനായിരുന്നു.
അമേരിക്കയില്‍ വിദഗ്‌ധ ചികിത്സയ്‌ക്കു പോയ കോടിയേരി ഫെബ്രുവരി ആദ്യ ആഴ്‌ചയിലാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കോടിയേരി ചികിത്സ തുടര്‍ന്നു. ഇപ്പോൾ വീട്ടില്‍ വിശ്രമത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി പാര്‍ട്ടി കാര്യങ്ങളിലെല്ലാം കോടിയേരി സജീവമായി ഇടപെടുന്നുണ്ട്. ഓണ്‍ലെെനായി യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.
ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിക്കു ശേഷം പഴയപോലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തില്‍ കോടിയേരിക്കു കീഴില്‍ പാര്‍ട്ടി പ്രചാരണം ശക്തമാക്കാനാണ് സിപിഎം തയ്യാറെടുക്കുന്നത്.
Post Your Comments