KeralaLatest NewsNews

മരിച്ചയാളുടെ വാർധക്യ പെൻഷൻ ആരോഗ്യ മന്ത്രി ഷൈലജയുടെ ബന്ധു തട്ടിയ സംഭവത്തിൽ വിവാദം കത്തുന്നു

സ്വപ്നക്കും തട്ടിപ്പിന് കൂട്ടു നിന്നവർക്കെതിരെയും നടപടി എടുക്കണമെന്ന ആവശ്യമുയർത്തി ബിജെപി ശക്തമായ സമരത്തിനൊരുങ്ങുകയാണ്

കണ്ണൂർ : മരിച്ചയാളുടെ വാർധക്യ പെൻഷൻ ആരോഗ്യ മന്ത്രി ഷൈലജയുടെ ബന്ധു തട്ടിയ സംഭവത്തിൽ വിവാദം കത്തുന്നു. ആരോഗ്യ മന്ത്രി ഷൈലജയുടെ ബന്ധുവും പായം പഞ്ചായത്ത് പ്രസിഡന്റ് അശോകന്റെ ഭാര്യയും ആയ സ്വപ്നയാണ് മരിച്ചയാളുടെ വാർധക്യ പെൻഷൻ തട്ടിയത്.

സ്വപ്നക്കും തട്ടിപ്പിന് കൂട്ടു നിന്നവർക്കെതിരെയും നടപടി എടുക്കണമെന്ന ആവശ്യമുയർത്തി ബിജെപി ശക്തമായ സമരത്തിനൊരുങ്ങുകയാണ്. മാർച്ച് ഒൻപതിന് മരണമടഞ്ഞ കണ്ണൂർ പായത്തെ കൗസു നാരായണന്റെ വാർധക്യകാല പെൻഷൻ കുടുംബം അറിയാതെ കളക്ഷൻ ഏജന്റും ആരോഗ്യ മന്ത്രി കെ കെ ഷൈലജയുടെ ബന്ധുവുമായ സ്വപ്ന ഒപ്പിട്ടു വാങ്ങിയെന്ന സംഭവത്തിലാണ് പ്രതിഷേധം കനക്കുന്നത്.

സ്വപ്നയോടൊപ്പം തട്ടിപ്പിന് കൂട്ട് നിന്നവരെയും പിടികൂടണമെന്ന ആവശ്യവും ശക്തമായി. ഇത്തരത്തിൽ പ്രദേശത്തെ വേറെ ആളുകളുടെയും പെൻഷൻ തുക അടിച്ചു മാറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. പാവപ്പെട്ടവരുടെ പെൻഷൻ തുക തട്ടിയെടുത്ത സിപിഎം നേതാവിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു ബിജെപി രംഗത്തുവന്നു കഴിഞ്ഞു.

കളക്ഷൻ ഏജന്റ് സ്ഥാനത്തുനിന്ന് ഇരിട്ടി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് സ്വപ്നയെ സസ്പെൻഡ് ചെയ്തു എങ്കിലും അത് മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നാണ് വിമർശനം. കുറ്റക്കാരെ അറസ്റ്റ് ചെയ്ത് തുടർ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ല എങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.

ALSO READ: ഷംന കാസിമിന്റെയും എന്റേയും നമ്പർ തട്ടിപ്പ് സംഘത്തിന് നൽകിയത് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര;- ധർമജൻ ബോൾഗാട്ടി

അതേസമയം, സി പി എം പ്രാദേശിക നേതാക്കൾ ഫണ്ട് അടിച്ചു മാറ്റൽ സ്ഥിരമാക്കുന്നുവെന്ന് കണ്ണൂർ എംപി കെ സുധാകരൻ ആരോപിച്ചു. ക്ഷേമ പെൻഷൻ അടിച്ചുമാറ്റിയയാൾ ആരോഗ്യമന്ത്രിയുടെ ബന്ധുവാണ്. അതിനാൽ പായത്ത് നടന്ന തട്ടിപ്പിൽ കാര്യക്ഷമമായ അന്വേഷണം നടത്തില്ലെന്നും സുധാകരൻ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button