ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി. ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാമെന്ന് പറഞ്ഞ് 24,000 രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. മദ്യശാലയുടെ പ്രതിനിധിയെന്ന വ്യാജേന മദ്യം വീട്ടിലെത്തിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുത്തെന്നാണ് കേസ്.
ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ പൂട്ടിയപ്പോഴാണ് സഞ്ജയ ബാരു മദ്യത്തിന്റെ ഹോം ഡലിവറി സംവിധാനത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ പരതിയത്. തുടര്‍ന്ന് ലാ കേവ് വൈന്‍സ് എന്ന പേരിലുള്ള മദ്യക്കട ശ്രദ്ധയില്‍പ്പെടുകയും ലഭിച്ച നമ്പറില്‍ വിളിക്കുകയും ചെയ്തു. 24,000 രൂപ ഓണ്‍ലൈന്‍ വഴി അക്കൗണ്ടിലേയ്ക്ക് കൈമാറാന്‍ മദ്യശാലയുടെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ ആള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പണം അയച്ചുകൊടുത്തു.പണം ലഭിച്ചതിനു ശേഷം ഈ നമ്പറില്‍ വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന അറിയിപ്പാണ് ലഭിച്ചത്.
തുടര്‍ന്നാണ് സഞ്ജയ ബാരു പൊലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഒരു ടാക്‌സി ഡ്രൈവറാണെന്ന് പൊലീസ് വ്യക്തമാക്കി.വ്യാജ പേരുകളിലുള്ള സിം കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന വലിയൊരു സംഘം ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ള നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് പണം തട്ടിയെടുക്കുന്നത്.
‘ബോയ്‌കോട്ട് ചൈന’ യുമായി ബീഹാറും ; ഒഴിവാക്കിയത് പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി
കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.തുടര്‍ന്നാണ് സഞ്ജയ ബാരു പൊലീസിനെ സമീപിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നമ്പര്‍ ട്രാക്ക് ചെയ്ത് കാബ് ഡ്രൈവറായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, തന്റെ കൂട്ടാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ക്കായി വ്യാജ സിം കാര്‍ഡുകള്‍ എടുക്കാറുണ്ടെന്നും വിവിധ സംസ്ഥാനങ്ങളിലായി വിവിധ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി.
അഞ്ച് – പത്ത് മിനിറ്റിനുള്ളില്‍ തന്നെ പണം വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടിലേക്കും മണി വാലറ്റിലേക്കും എത്തും. പിന്നീട് ഇവരുടെ സ്വന്തം അക്കൗണ്ടുകളിലേക്കും എത്തും. നിയമപാലകര്‍ക്ക് എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയാത്തവിധം ആസൂത്രിതമായാണ് തട്ടിപ്പ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്.
Post Your Comments