പാട്‌ന: ഗാല്‍വാനില്‍ ചൈനീസ് സേനയുമായുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ശ്രദ്ധേയമായ ‘ബോയ്‌കോട്ട് മെയ്ഡ് ഇന്‍ ചൈന’ ക്യാമ്പയിന് ബീഹാറിന്റെ പിന്തുണ. പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണ് ബീഹാർ ഒഴിവാക്കിയത്. 14.5 കിലോമീറ്റര്‍ നീളമുള്ള പാലം മൂന്നര വര്‍ഷം കൊണ്ടാണു പൂര്‍ത്തിയാക്കുക.
മെഗാ പ്രൊജക്ടിനു 29.26 ബില്യന്‍ രൂപ ചെലവു വരുമെന്നാണു കണക്കാക്കിയിരിക്കുന്നത്. പാട്‌നയിലെ മഹാത്മാഗാന്ധി സേതുവിന് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള ടെന്‍ഡര്‍ ചൈനീസ് പങ്കാളിത്തം ഉണ്ടായിരുന്നതിനാല്‍ റദ്ദാക്കുകയാണെന്ന് ബീഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വന്‍ തുകയുടേതായിരുന്നു ഈ പദ്ധതി.
Post Your Comments