കുവൈറ്റ് സിറ്റി: കുവൈത്തില്‍ രോഗബാധിതര്‍ അമ്പതിനായിരത്തിലേക്ക് അടുക്കുന്നു. ഇന്ന് മാത്രം 582 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 45524 ആയി. കൂടാതെ രണ്ട് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 350 ആയും വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ALSO READ: സ്പ്രിൻക്ളറുമായി കോവിഡ് വിവര വിശകലനത്തിനുള്ള കരാർ നിലനിൽക്കുന്നുണ്ട്; ഹൈക്കോടതിയിൽ സർക്കാർ പറഞ്ഞത്
പുതിയ കേസുകളില്‍ 319 പേര് കുവൈറ്റ് പൗരന്മാരും 263 പേര് വിദേശികളുമാണ്. നിലവില്‍ 8861 രോഗികള്‍ക്ക് ചികിത്സയിലുണ്ട്. ഇതില്‍ 145 പേര് ഐസിയുവിലാണ്. അതേസമയം രാജ്യത്ത് ആശ്വാസം പകര്‍ന്നു കൊണ്ട് 819 രോഗികള്‍ കൂടി രോഗമുക്തരായതായി മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരായവരുടെ എണ്ണം 36313 ആയി ഉയര്‍ന്നു.
Post Your Comments