KeralaLatest NewsNews

ഉപഭോക്താവിന് സെല്‍ഫ് റീഡിംഗ് സൗകര്യമൊരുക്കി കെ.എസ്.ഇ.ബി

തിരുവനന്തപുരം : ഉപഭോക്താവിന് സെല്‍ഫ് റീഡിംഗിന് സൗകര്യമൊരുക്കാന്‍ കെ.എസ്.ഇ.ബി ആലോചിയ്ക്കുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഉപഭോക്താക്കള്‍ക്കാണ് സെല്‍ഫ്മീറ്റര്‍ റീഡിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബി ആലോചിയ്ക്കുന്നത്. ഉപഭോക്താവിന് സ്വന്തമായി റീഡിംഗ് കണക്കാക്കി കെ.എസ്.ഇ.ബിക്ക് സമര്‍പ്പിക്കാം. ഇതിനായി പ്രത്യേക സോഫ്റ്റ്വെയര്‍ തയ്യാറാക്കും.

Read Also  :  വൈദ്യുതി ബില്ലിലെ ഇളവുകള്‍ എന്നെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി

എടുക്കേണ്ട തീയതി, റീഡിംഗ് വിവരങ്ങള്‍ നല്‍കേണ്ട ലിങ്ക് എന്നിവ കെ.എസ്.ഇ.ബി ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറില്‍ നല്‍കും. നിശ്ചിത തീയതിയില്‍ ഉപഭോക്താവ് റീഡിംഗ് എടുത്തശേഷം ഈ വിവരം ലിങ്ക് വഴി നല്‍കണം. റീഡിംഗ് ചിത്രവും നല്‍കാം. റീഡിംഗിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബി ബില്‍ തുക കണക്കാക്കും. തുടര്‍ന്ന് ബില്‍ എസ്.എം.എസ്, ഇ-മെയില്‍, കെ.എസ്.ഇ.ബി യുടെ സൈറ്റുകള്‍ എന്നിവയിലൂടെ ഉപഭോക്താവിന് ലഭ്യമാക്കും. ഓണ്‍ലൈനായോ, സെക്ഷന്‍ വഴിയോ ബില്ലടയ്ക്കാം. ഉപഭോക്താവിന് ഇഷ്ടമുണ്ടെങ്കില്‍മാത്രം ഈ സൗകര്യം പ്രയോജനപ്പെടുത്താം.

കണ്ടെയ്ന്‍മെന്റ് സോണില്‍ മീറ്റര്‍ റീഡര്‍മാരെ നിയോഗിച്ചുള്ള റീഡിംഗ് സാദ്ധ്യമാകാത്ത സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button