തൊടുപുഴ: ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയത് നീതിപൂര്‍വമായ തീരുമാനമാണെന്ന് പി.ജെ. ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇതു പാലിക്കാന്‍ ജോസ് തയാറായില്ലെന്നും ജോസഫ് പറഞ്ഞു. ധാരണകള്‍ പാലിക്കാത്ത നേതാവാണ് ജോസെന്നും ഗീബല്‍സിനെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ജോസഫ് പരിഹസിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ കൃത്യമായ ധാരണകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജോസ് ഇതൊന്നും അംഗീകരിച്ചില്ല. ഇത്തരക്കാരുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്നും ജോസഫ് പറഞ്ഞു.
പാലായില്‍ പരാജയം ഏറ്റുവാങ്ങിയതുപോലെ സ്വയം പുറത്താകുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. കെ.എം. മാണി മാന്യതയുള്ള നേതാവായിരുന്നു. എന്നാല്‍ അദ്ദേഹമെടുത്ത തീരുമാനങ്ങള്‍ പോലും ജോസ് അംഗീകരിക്കുന്നില്ല. ഇത്തരത്തില്‍ വാക്ക് പാലിക്കാന്‍ സാധിക്കാത്ത നേതാവുമായി യുഡിഎഫ് എങ്ങനെയാണ് സഹകരിച്ചു പോകുകയെന്നും ജോസഫ് ചോദിച്ചു.
Post Your Comments