Latest NewsIndiaNews

പ്രശസ്‌ത പിന്നണി ഗായിക എസ് ജാനകിക്ക് യഥാർത്ഥത്തിൽ എന്തു സംഭവിച്ചു? എസ്പിബി പറയുന്നു

ദയവായി സോഷ്യമീഡിയ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കൂ

ചെന്നൈ: പ്രശസ്‌ത പിന്നണി ഗായിക എസ് ജാനകിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വർത്തയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം (എസ്പിബി).

‘ഇന്ന് രാവിലെ മുതൽ ഇരുപതിലേറെ ഫോൺ കോളുകളാണ് എനിക്ക് ലഭിച്ചത്. ജാനകിയമ്മയ്ക്ക് എന്തു സംഭവിച്ചു എന്ന് ചോദിച്ചുകൊണ്ട്. ജാനകിയമ്മ മരിച്ചു എന്ന രീതിയിൽ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്ത് അസംബന്ധമാണിത്. ഞാൻ അമ്മയെ വിളിച്ചു. സംസാരിച്ചു അവർ ആരോഗ്യത്തോടെ ഇരിക്കുന്നു. ദയവായി സോഷ്യമീഡിയ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കൂ. ഇത്തരം വ്യാജവാർത്തകൾ അവരെ സ്നേഹിക്കുന്നവർ സഹിക്കില്ല. ദയവായി..നിർത്തൂ..’ രോഷത്തോടും സങ്കടത്തോടും എസ്പിബി രാജ്യത്തോട് പറഞ്ഞു.

ALSO READ: നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി നാൽപ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 27 കാരൻ അറസ്റ്റിൽ; പീഡനത്തിനിരയായത് പ്രവാസിയുടെ ഭാര്യ

ഇന്ത്യയെമ്പാടും ജാനകിയമ്മ മരിച്ചു എന്ന തരത്തിൽ ഒരു പോസ്റ്റ് പ്രചരിക്കുകയാണ്. ഇതു സത്യമാണെന്ന് കരുതി ഒട്ടേറേ പേർ ഇതു പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കി എസ്പിബി ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. കെ.എസ് ചിത്രയും ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. വിഡിയോ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button