ന്യൂഡല്‍ഹി: ചൈന വിഷയത്തില്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് മുന്നറിയിപ്പുമായി പ്രസാര്‍ ഭാരതി. ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ പിടിഐ ചൈനയെ ന്യായീകരിച്ച് വാര്‍ത്തകള്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസാര്‍ ഭാരതിയുടെ വിമര്‍ശനം. ഇതോടെ സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കുമെന്ന് പ്രസാര്‍ ഭാരതി മുന്നറിയിപ്പു നല്‍കി. ഇക്കാര്യം വ്യക്തമാക്കി പ്രസാര്‍ ഭാരതി പിടിഐക്ക് കത്തയച്ചു.
ഇന്ത്യയിലെ ചൈനീസ് അംബാസിഡർ സൻ വെടോങ്ങമായി പിടിഐ നടത്തിയ അഭിമുഖത്തിൽ ചൈനയെ അനുകൂലിച്ചു എന്നാണ് ആരോപണം. പിടിഐ രാജ്യദ്രോഹ നിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രസാർഭാരതി കുറ്റപ്പെടുത്തി.
ഇന്ത്യയിലെ ചൈനീസ് അംബാസിഡർ സൻ വെടോങ്ങിന്റെ അഭിമുഖം കഴിഞ്ഞ 25നാണ് പി ടി ഐ പ്രസിദ്ധീകരിച്ചത്. ലഡാക്കിലെ ഗാൽവാൻ താഴവരയിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച പശ്ചാത്തലത്തിൽ ആയിരുന്നു അഭിമുഖം. ചൈനയുടെ ഭൂമിയിലേക്ക് ഇന്ത്യ അതിക്രമിച്ചു കടക്കുകയായിരുന്നുവെന്നും പ്രശ്നം വഷളാക്കിയത് ഇന്ത്യയാണെന്നും ചൈനീസ് അംബാസിഡർ ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രസാർഭാരതി പി ടി ഐ ക്ക് വിമർശന കത്ത് എഴുതിയത്.
ഇത് ആദ്യമായല്ല പി ടി ഐ സർക്കാരിനെതിരെ തെറ്റായ വാർത്തകൾ നൽകുന്നതെന്നും ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഏജൻസിയിൽ നിന്ന് വാർത്തകൾ വാങ്ങുന്നത് അവസാനിപ്പിക്കുമെന്നും കത്തിൽ പറയുന്നു. ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ കരാർ പ്രസാർ ഭാരതിയുമായി പി ടി ഐക്കുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടികാട്ടി കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവർ നേരെത്തെ രംഗത്ത് വന്നിരുന്നു.
Post Your Comments