വാഷിംഗ്ടണ്‍: പുല്‍വാമ ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ ഇടപെടല്‍ സംബന്ധിച്ച് സംശയം ഉന്നയിച്ച് യുഎസ് പ്രതിരോധ വിദഗ്ധര്‍ രംഗത്ത്.ജയ്ഷ് ഇ മുഹമ്മദിന്റെ ഇടപെടല്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ സഹായിക്കുന്നതില്‍ ഐഎസ്ഐയ്ക്കുള്ള പങ്ക് സംബന്ധിച്ച് ഗുരുതര ചോദ്യങ്ങളാണ് ഉയര്‍ത്തുന്നതെന്ന് മുന്‍ സിഐഎ അനലിസ്റ്റ് ബ്രൂക് റീഡെല്‍ പറഞ്ഞു.
ജയ്ഷ് ഇ മുഹമ്മദിനും (ജെഇഎം) മറ്റ് ഭീകരസംഘടനകള്‍ക്കും എതിരെ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിക്കുന്നതില്‍ യുഎസ് പരാജയപ്പെട്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.കൃത്യമായി പാക്കിസ്ഥാനുള്ളില്നിന്നും സഹായം ലഭിച്ചിട്ടുള്ള ഈ ഭീകരാക്രമണം പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ആദ്യത്തെ പ്രധാനപ്പെട്ട വെല്ലുവിളിയാകുമെന്നും റീഡെല്‍ പിടിഐയോട് പറഞ്ഞു.
ഈ ഹീനമായ ആക്രമണം മുന്നോട്ടുവയ്ക്കുന്നത് പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ കാഷ്മീരില്‍ ഇപ്പോഴും സജീവമാണെന്നതാണെന്ന് മുന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥന് അനീഷ് ഗോയല്‍ പറഞ്ഞു.
Post Your Comments