ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നൽകാൻ പാക് മണ്ണില്‍ കയറി തിരിച്ചടിക്കാൻ ഇന്ത്യൻ സെെന്യം സജ്ജമായിരുന്നെന്നു റിപ്പോർട്ട്. പുല്‍വാമയ്ക്കെതിരായി പാകിസ്ഥാന് എന്തു തിരിച്ചടി നല്‍കണമെന്ന് ആലോചിക്കവേ പാക്കിസ്ഥാനെതിരെ ആക്രമണം നടത്താന്‍ സെെന്യം തയ്യാറാണെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സര്‍ക്കാര്‍ വൃത്തങ്ങളെ അറിയിച്ചിരുന്നതായി ഉയര്‍ന്ന സെെനികവൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.എ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക്കിസ്ഥാനില്‍ നിന്നുള്ള ഏത് നീക്കവും ചെറുക്കാന്‍ പാകത്തില്‍ ഇന്ത്യന്‍ സൈന്യം തയാറെടുത്തിരുന്നുവെന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. 2016ലുണ്ടായ ഉറി ഭീകരാക്രമണത്തിനുശേഷം 11,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാനുള്ള കരാറിൽ സൈന്യം എത്തിയിരുന്നു. ഇതില്‍ 95 ശതമാനവും ലഭിച്ചുകഴിഞ്ഞു.
Also read : പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു : ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു
പുല്‍വാമ ഭീകരാക്രമണമുണ്ടായ ശേഷം ബാലാക്കോട്ടിലെ ജയ്‌ഷെ ക്യാമ്പിന് നേരെ വ്യോമാക്രമണം നടത്തിയാണ് ഇന്ത്യ ഭീകരര്‍ക്കും പാകിസ്ഥാനും മറുപടി നൽകിയത്. അതിന് ശേഷം പാകിസ്ഥാന്‍ തിരിച്ചടിക്കാനുള്ള ശ്രമം ഇന്ത്യന്‍ സെെന്യം പരാജയപ്പെടുത്തി
Post Your Comments