ഇസ്ലമാബാദ്: പാകിസ്ഥാന്‍ പൊതു തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‍രികെ ഇന്‍സാഫിന് മുപ്പത്തിമൂന്ന് സീറ്റുകള്‍ സംവരണ വിഭാഗത്തില്‍ അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടികളുടെ സംവരണ സീറ്റുകളുടെ പട്ടിക പ്രഖ്യാപിച്ചപ്പോഴായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ വനിതകള്‍ക്കായി 28 സീറ്റും ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് സീറ്റുമാണ് അനുവദിച്ചിട്ടുള്ളതെന്ന് കമ്മിഷന്‍ ഇതിനോടൊപ്പം അറിയിച്ചു.
Also Read: ‘അവള്‍ നികൃഷ്ടജീവിയാണ്’ : മുൻ വൈറ്റ് ഹൗസ് ജീവനക്കാരിയും ടെലിവിഷൻ താരവുമായ ഒമാരോസക്കെതിരെ ട്രംപ്
ഇതോടെ 158 സീറ്റിന്റെ ഭൂരിപക്ഷമാണ് ഇമ്രാൻ ഖാന്റെ പി.ടി.ഐക്ക് ലഭിച്ചത്. ഇമ്രാന്‍ ഖാന് കേവല ഭൂരിപക്ഷത്തിനായി 14 സീറ്റിന്റെ കുറവുണ്ട്. ഇതിനായി പാര്‍ട്ടി ചെറുകക്ഷികളുടെ സഹായം തേടിയേക്കും. ഇമ്രാന്‍ ഖാന്‍ ഈ മാസം 18ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പി.ടി.ഐ വ്യക്തമാക്കി.
Post Your Comments