Latest NewsNewsInternational

ചൈനയുടെ പക്ഷം പിടിച്ച് ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലിയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍

ന്യൂഡല്‍ഹി : ചൈനയുടെ നടപടിയെ ന്യായീകരിച്ച് ഇന്ത്യയ്ക്കെതിരെ തിരിഞ്ഞ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. നേപ്പാള്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ആഴ്ച നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പരാജയപ്പെടുത്തുന്നുവെന്നു ഒലിയും പ്രചണ്ഡയും പരസ്പരം ആരോപിച്ചു. പ്രധാനമന്ത്രിയായി തുടരാന്‍ ഒലി ചെയ്‌തെന്തെന്ന ‘സെന്‍സിറ്റീവ് വെളിപ്പെടുത്തല്‍’ പ്രചണ്ഡ നടത്തിയെന്നും പാര്‍ട്ടി അംഗങ്ങളെ ഉദ്ധരിച്ചു കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അധികാരത്തില്‍ തുടരാന്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് മോഡലുകള്‍ അനുകരിക്കുന്നുണ്ടെന്നു ഞങ്ങള്‍ കേട്ടു. അത്തരം ശ്രമങ്ങള്‍ വിജയിക്കുകയില്ലെന്നു പ്രചണ്ഡ പറഞ്ഞു.

Read Also : നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഓലിയുടെ രാജിക്കായി ഭരണകക്ഷി പ്രസിഡണ്ട് തന്നെ രംഗത്ത്, രാജിയാവശ്യവുമായി ജനങ്ങളും തെരുവില്‍

അതേസമയം, പുതിയ ഭൂപടവുമായി വെല്ലുവിളിച്ച നേപ്പാളിനോടു തല്‍ക്കാലം ശാന്ത സമീപനം സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം തയാറാക്കുന്നതില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ആദ്യ സമയത്തെ തിരിച്ചടികള്‍ക്കു ശേഷം അയല്‍രാജ്യത്തോടു സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നതിനു പിന്നില്‍ അവിടുത്തെ രാഷ്ട്രീയ കാലാവസ്ഥയാണെന്നാണു റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button