KeralaLatest NewsNews

കേരള കോൺഗ്രസ് ജോസഫ് ജോസ് പോര് മുറുകുന്നു; കൂറുമാറിയ ആളെ പ്രസിഡന്റാക്കാനാവില്ലെന്ന് തോമസ് ചാഴിക്കാടന്‍

കോട്ടയം: യുഡിഎഫ് നേതൃത്വത്തെ തള്ളി ജോസ് പക്ഷം. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി ജോസ് കെ.മാണി പക്ഷം രാജിവയ്ക്കില്ല. കൂറുമാറിയ ആളെ പ്രസിഡന്റാക്കാനാവില്ലെന്ന് തോമസ് ചാഴിക്കാടന്‍ വ്യക്തമാക്കി. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. പദവി ഒഴിയാൻ ധാരണയുണ്ടെന്ന് യുഡിഎഫ് പരസ്യമായി പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു തോമസ് ചാഴിക്കാടൻ.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി പക്ഷത്തെക്കൊണ്ട് രാജിവയ്പിക്കാന്‍ യു.ഡി.എഫിന്റ അവസാനവട്ട ശ്രമം നാളെ നടക്കും. സ്ഥാനം രാജിവച്ചേ മതിയാകൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നേതൃത്വം പരസ്യമായി ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാത്തതിനാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പി.ജെ ജോസഫ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ALSO READ: പൈലറ്റായ ഭര്‍ത്താവ് ശാരീരികമായി പീഡിപ്പിച്ചതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി

ഒപ്പമുള്ള പലരും മറുപക്ഷത്തേക്ക് പോയെങ്കിലും കെ.എം മാണി പക്ഷം മല്‍സരിച്ച തദ്ദേശ നിയമസഭ സീറ്റുകളെല്ലാം അടുത്ത തിരഞ്ഞെടുപ്പിലും കിട്ടണമെന്നാണ് ജോസിന്റ ആവശ്യം. പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ട് ഇത് ചര്‍ച്ച ചെയ്യാമെന്ന യു.ഡി.എഫിന്റ മറുവാദം ജോസ് പക്ഷം അംഗീകരിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തി ഒരു ശ്രമം കൂടി നടത്താനാണ് നേതാക്കളുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button