ചെന്നൈ: കോവിഡ് കേസുകളുടെ എണ്ണത്തിൽ വുഹാനെ പിന്തള്ളി ചെന്നൈ. ഇന്നലെ 1,939 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് ചെന്നൈ വുഹാനെ മറികടന്നത്. ഇന്നലെ മധുര സേലം, ഈറോഡ്, തേനി തുടങ്ങിയ ജില്ലകളില്‍ വീണ്ടും രോഗം റിപ്പോർട്ട് ചെയ്തു. രാമനാഥപുരത്ത് 93 പേർക്കും ഈറോഡിൽ 98 പേർക്കും സേലത്ത് 34 പേർക്കും തേനിയിൽ 35 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Read also:ഇരുപത്തിനാല് മണിക്കൂറിനിടെ കര്‍ണാടകത്തിൽ കോവിഡ് ബാധിച്ചത് 918 പേര്‍ക്ക്
കോവിഡിന്റെ ഉറവിടമായ ചൈനയിലെ വുഹാനിൽ 50,037 രോഗികളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചെന്നൈയിലെ കോവിഡ് കേസുകളുടെ എണ്ണം 51,699 ആയി. മരണനിരക്കും കുതിക്കുകയാണ്. ഇതുവരെ 776 പേരാണ് മരിച്ചത്. തമിഴ്നാട്ടിലാകെ മരിച്ചവരുടെ 75.5 ശതമാനമാണിത്.
Post Your Comments