Latest NewsNewsIndia

ഇരുപത്തിനാല് മണിക്കൂറിനിടെ കര്‍ണാടകത്തിൽ കോവിഡ് ബാധിച്ചത് 918 പേര്‍ക്ക്

ബെംഗളൂരു: ഇരുപത്തിനാല് മണിക്കൂറിനിടെ കര്‍ണാടകത്തിൽ കോവിഡ് ബാധിച്ചത് 918 പേര്‍ക്ക്. ബെംഗളുരുവില്‍ മാത്രം 596 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ ബെംഗളുരുവില്‍ മാത്രം ചികിത്സയില്‍ കഴിയുന്നവര്‍ 1,913 ആയി. 11 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്‌. ഇതോടെ മരണ സംഖ്യ 191 ആയി.  ബെംഗളുരു ഒഴിച്ചുളള മറ്റു ജില്ലകളില്‍ 50ല്‍ താഴെയാണ് പുതിയ കോവിഡ് രോഗികളുടെ എണ്ണം.

Read also: ആറ് നീന്തികടക്കല്‍ സമരം: ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്

371 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,441 പേരാണ് ചികിത്സയിലുള്ളത്. വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം കര്‍ണാടകയില്‍ ‘ഞായറാഴ്ച ലോക്ക് ഡൗണ്‍’ പുനഃസ്ഥാപിച്ചു. ജൂലായ് അഞ്ച് മുതല്‍ എല്ലാ ഞായറാഴ്ചയും ലോക്ഡൗണ്‍ നടപ്പിലാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button