KeralaLatest NewsNews

സംസ്ഥാനത്ത് ഇന്നും സമ്പർക്കത്തിലൂടെ 14 പേര്‍ക്ക് കോവിഡ്; തുടർച്ചയായി നൂറിന് മുകളിലുള്ള കണക്കുകൾ ആരോഗ്യ വകുപ്പിനെ വലയ്ക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സമ്പർക്കത്തിലൂടെ 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ 4 പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്നലെ സമ്പര്‍ക്കത്തിലൂടെ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ ഇന്നലെ രോഗം ബാധിച്ചത്. അതേസമയം തുടര്‍ച്ചയായ പത്താം ദിവസം 100 കടന്ന സംസ്ഥാനത്ത് ഇന്ന് മാത്രം 118 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരില്‍ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 19, യു.എ.ഇ.- 15, ഒമാന്‍- 13, സൗദി അറേബ്യ- 10, ഖത്തര്‍- 4, ബഹറിന്‍- 4, നൈജീരിയ- 2, ഘാന- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. കര്‍ണാടക- 10, ഡല്‍ഹി- 7, മഹാരാഷ്ട്ര- 7, തമിഴ്‌നാട്- 5, തെലുങ്കാന- 2, ഛത്തീസ്ഗഡ്- 2, ജമ്മുകാശ്മീര്‍- 1, രാജസ്ഥാന്‍- 1, ഗുജറാത്ത്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

വിവിധ ജില്ലകളിലായി 1,75,734 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,73,123 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2611 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 335 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ALSO READ: തൂത്തുക്കുടി കസ്റ്റഡി മരണക്കേസ്; അന്വേഷണം സിബിഐക്ക്? പ്രതികരണവുമായി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാര്‍ഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), പുല്‍പ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂര്‍ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോര്‍പറേഷന്‍ (67) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ 124 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button