ശ്രീനഗര്‍ : ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യ ചൈന സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഏതു രീതിയിലുള്ള ആക്രമണത്തിനും സജ്ജമായി ഇന്ത്യ. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം ആകാശ് മിസൈലുകള്‍ വിന്യസിച്ചു. ധാരണകള്‍ ലംഘിച്ച് ഗാല്‍വന്‍ താഴ്‌വരയിലും , പാംഗ്‌ഗോംഗ് പ്രദേശത്തും ചൈന സൈനിക വിന്യാസം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ ആകാശ് മിസൈലുകള്‍ വിന്യസിച്ചത്.
സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് നേരത്തെ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ സുഖോയ് പോര്‍വിമാനങ്ങള്‍ വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിസൈലുകള്‍ വിന്യസിച്ചത്. സുഖോയ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ അതിര്‍ത്തിയില്‍ സൈന്യം ആകാശ നിരീക്ഷണം നടത്തുന്നത്.
ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച വ്യോമ മിസൈലാണ് ആകാശ്. ശത്രുക്കളുടെ ഡ്രോണുകള്‍, പോര്‍വിമാനങ്ങള്‍ എന്നിവ നിമിഷങ്ങള്‍ക്കുള്ളില്‍ ചാമ്പല്‍ ആക്കാന്‍ ആകാശ് മിസൈലിന് സാധിക്കും. മറുഭാഗത്തു നിന്നും ഉണ്ടാകുന്ന മിസൈലുകളെ നിഷ്പ്രഭം ആക്കാനും ആകാശ് മിസൈലുകള്‍ക്ക് ശേഷിയുണ്ട്.
ചൈന പാംഗോങ്ങില്‍ ഹെലിപ്പാട് നിര്‍മിക്കുകയും ഏഴിടങ്ങളില്‍ യുദ്ധമുഖം തുറക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ചൈനയുടെ പ്രകോപനങ്ങള്‍ വിവിധ രാജ്യങ്ങളെ ഇന്ത്യ ധരിപ്പിച്ചു. സംഘര്‍ഷാവസ്ഥ നീണ്ടുപോകാമെന്ന് വിലയിരുത്തുന്ന സൈന്യം അതിര്‍ത്തിയില്‍ കൂടുതല്‍ സന്നാഹങ്ങള്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ALSO READ: കാമുകനൊപ്പം കഴിയാന്‍ ദൃശ്യം സിനിമ മോഡലില്‍ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയിൽ
ഗല്‍വാനു പിന്നാലെ പാംഗോങ്ങില്‍ സ്ഥിതി ഏറെ രൂക്ഷമാണ്. ഫിംഗര്‍ നാലിന് സമീപം ചൈന ഹെലിപ്പാട് നിര്‍മിക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ബങ്കറുകളും ടെന്‍റുകളും നിര്‍മിച്ചു. സൈനിക, നയതന്ത്ര ചര്‍ച്ചകളിലെ ധാരണകള്‍ ചൈന പാലിക്കാതായതോടെ കിഴക്കന്‍ ലഡാക്കിലെ സേന പിന്മാറ്റം വഴിമുട്ടിയിരിക്കുകയാണ്.
Post Your Comments