ചെന്നൈ: തമിഴ്‌നാടില്‍ കോവിഡ് ആശങ്കകള്‍ ഒഴിയുന്നില്ല. സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 68 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ ആയിരം കവിഞ്ഞു. 1025 പേരാണ് ഇതുവരെ രോഗബാധിതരായി മരണമടഞ്ഞത്. കൂടാതെ പുതിയതായി 3713 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 78335 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് ഇതുവരെ 41,357 പേരാണ് രോഗമുക്തരായത്. അതേസമയം കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ നിന്ന് എത്തിയവരില്‍ 117 പേരാണ് ഇതുവരെ രോഗബാധിതരായത്. ചെന്നൈയില്‍ മാത്രം 51699 കോവിഡ് രോഗികളാണ് ഉള്ളത്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 5,08,953 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18522 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൂന്നു ദിവസമായി പ്രതിദിന രോഗ ബാധ ഉയരുകയാണ്. ചികിത്സയുള്ളവര്‍ 1,97387 പേരാണ്. 15,685 പേര് ഇതുവരെ കോവിഡിന് കീഴടങ്ങി. എന്നാല്‍ രോഗികളുടെ എണ്ണം കൂടുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത് ആശ്വാസകരമാണ്.
Post Your Comments