ന്യൂഡൽഹി : പാംഗോങ്ങില്‍ കൂടുതല്‍ കടന്നുകയറ്റവുമായി ചൈന പുതിയ ഹെലിപാഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ ഈ ഭാഗത്ത് ചൈന സൈനിക ബലം വര്‍ധിപ്പിച്ചെന്നും ടാങ്കുകളും സൈനിക വാഹനങ്ങളും വിന്യസിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാല്‍വാന്‍ മേഖലയുടെ മേല്‍ ചൈന അവകാശവാദം ശക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കം. താടകത്തിന്റെ വടക്കൻ കരയിലാണ് നിർമാണം. ഫിംഗർ 4നും ഫിംഗർ 5നും ഇടയിലെ പ്രദേശമാണിത്. ഫിംഗർ പോയിന്റ് 3യിലാണ് ഇന്ത്യൻ സൈനിക ക്യാമ്പുകൾ സ്ഥിതി ചെയ്യുന്നത്.
കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് 7 സ്ഥലങ്ങളിലാണെന്ന വിലയിരുത്തലിൽ അവിടെ കേന്ദ്രീകരിച്ചുള്ള തയാറെടുപ്പുകൾ കരസേന ആരംഭിച്ചിരുന്നു. ഒരു മാസത്തിലേറെയായി സംഘർഷം നിലനിൽക്കുന്ന 4 സ്ഥലങ്ങൾക്കു പുറമേയാണു മൂന്നിടത്തു കൂടി ചൈന കടന്നുകയറ്റ നീക്കങ്ങൾ നടത്തുന്നതെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു.
ഇന്തോ ചൈന അതിര്‍ത്തി തര്‍ക്കം നടക്കുന്ന ഗാല്‍വാന്‍ താഴ്വരയില് ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒരു മാസം മുമ്പ് വിജനമായിരുന്നയിടത്താണ് ചൈന ക്യാമ്പ് സ്ഥാപിച്ചത്. അമേരിക്കന്‍ കമ്പനിയായ മാക്സാര്‍ ടെക്നോളജീസാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ജൂണ്‍ 22നെടുത്ത ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈന ഗാല്‍വാന്‍ താഴ്വരയില് ക്യാമ്പ് സ്ഥാപിച്ചതായി വ്യക്തമാകുന്നത്.
പാംഗോഗ് തടാകത്തിന് വടക്ക് വശത്തായാണ് കൂടുതൽ സൈനികർ വിന്യസിച്ചിരിക്കുന്നത്. സംഘർഷാവസ്ഥയുള്ള പാംഗോങിൽ എട്ട് കിലോമീറ്ററോളം ദൂരമാണ് ചൈന അതിക്രമിച്ചു കയറിയത്. കഴിഞ്ഞ എട്ട് ആഴ്ചയായി ഇവിടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് ഹെലിപാഡ് നിർമാണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
Post Your Comments