ലോക്ഡൗണിനെതുടര്‍ന്ന് ഇളവുനല്‍കിയ എടിഎം ഇടപാട് നിരക്കുകള്‍ പുനഃസ്ഥാപിക്കുന്നു. ജൂലായ് ഒന്നുമുതലാണ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. ജൂണ്‍ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകള്‍ ഒഴിവാക്കിയത്. ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അതിനാല്‍ ബാങ്കിന്റെ ശാഖയില്‍ നിന്നോ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ വഴിയോ ഉപഭോക്താക്കൾക്ക് നിരക്കുകളുടെ വിവരങ്ങൾ അറിയാൻ സാധിക്കും.
മാസത്തില്‍ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് എസ്ബിഐ അനുവദിച്ചിരിക്കുന്നത്. സ്വന്തം എടിഎമ്മുകള്‍ വഴി അഞ്ചെണ്ണവും മൂന്ന് ഇടപാടുകൾ മറ്റുബാങ്കുകളുടെ എടിഎമ്മുകള്‍ വഴിയും എടുക്കാൻ സാധിക്കും. മെട്രോ നഗരങ്ങളല്ലെങ്കില്‍ 10 സൗജന്യ ഇടപാടുകള്‍ നടത്താം.
Post Your Comments