ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് ഇറങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് രോഗികള്‍ക്കായി ചാത്തര്‍പൂരിലെ രാധ സ്വാമി സത്‌സംഗ് ക്യാമ്പസില്‍ തയ്യാറാക്കിയ കേന്ദ്രത്തില്‍ നേരിട്ടെത്തി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പമാണ് അമിത് ഷാ നിരീക്ഷണ കേന്ദ്രം സന്ദര്‍ശിച്ചത്.
കോവിഡ് രോഗികള്‍ക്കായി 10,000 കിടക്കകളാണ് കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ അമിത് ഷാ അടിയന്തിരമായി ആവശ്യം വരുന്ന സാധനങ്ങളുടെ കണക്കുകളും എടുത്തിട്ടുണ്ട്.
കോവിഡ് കെയര്‍ സെന്റര്‍, ഹെല്‍ത്ത് സെന്റര്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണ് രാധാ സ്വാമി സത്‌സംഗിൽ തയ്യാറാക്കിയ കേന്ദ്രത്തില്‍ ഉള്ളത്. ഇതില്‍ കൊറോണ കെയര്‍ സെന്ററില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത കൊറോണ രോഗികളെയും, ഹെല്‍ത്ത് കെയര്‍ സെന്ററില്‍ ബാക്കിയുള്ള രോഗികളെയും പരിചരിക്കും. ഇന്തോ-ടിബറ്റന്‍ പോലീസിനാണ് നിരീക്ഷണ കേന്ദ്രത്തിന്റെ ചുമതലയുള്ളത്.ഇതുവരെ 80,000 ത്തിലധികം പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊറോണ സ്ഥിരീകരിച്ചത്. 2,500 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments