തിരുവനന്തപുരം: ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി. ഒരാളിൽനിന്ന് എത്രപേർക്ക് രോഗം പകരുന്നുവെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. ഒരുദിവസം രോഗികളുടെ എണ്ണം അയ്യായിരമോ അതിൽക്കൂടുതലോ ആയി ഉയർന്നാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അതേസമയം ഇതേ കണക്കിൽ രോഗം ബാധിക്കണമെന്നില്ല.
നിലവിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ തുടർന്നാൽപോലും ഓഗസ്റ്റ് അവസാനത്തോടെ ആക്ടീവ് കേസുകളുടെ എണ്ണം കൂടും. അതിൽ കുറയാം, കൂടാം. ശ്രദ്ധ പാളിയാൽ സംഖ്യ കൂടുതൽ വലുതാകും. അതുകൊണ്ട് നിയന്ത്രണങ്ങളെല്ലാം പാലിക്കാനും തീരുമാനങ്ങൾക്ക് ആത്മാർഥമായ പിന്തുണ നൽകാനും ജനങ്ങൾ സന്നദ്ധരാകണമെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. നിരീക്ഷണകേന്ദ്രങ്ങൾ ഒരുക്കുക, ക്രമീകരണങ്ങൾക്കായി സർക്കാർ ജീവനക്കാരെ വിന്യസിക്കുക, പ്രതിരോധപ്രവർത്തനങ്ങൾക്ക് ആരോഗ്യപ്രവർത്തകരെ വിന്യസിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ദുരന്തനിവാരണ അതോറിറ്റി സമർപ്പിച്ചിരിക്കുന്നത്.
Post Your Comments