കൊച്ചി: ഫിലിം ചേംബറിനെതിരെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും പരോക്ഷവിമർശനവുമായി സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി. ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും കലാകാരന്‍മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണ്. ഇഷ്ടമുള്ള പ്ലാറ്റ്‌ഫോമില്‍ സിനിമപ്രദര്‍ശിപ്പിക്കുമെന്നും ലിജോ ജോസ് പല്ലിശ്ശേരി അറിയിച്ചു.
Read also: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാ ആരാടാ തടയാന്‍’ എന്ന് പറഞ്ഞുകൊണ്ടുള്ള ലിജോ ജോസ് പല്ലിശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയായിരുന്നു. പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനെ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നത്. പുതിയ സിനിമയുടെ പോസ്റ്റര്‍ ലിജോ പുറത്തുവിട്ടിരുന്നു. എ എന്നാണ് സിനിമയുടെ പേര്. ജൂലായ് ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്നും ലിജോ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.
Post Your Comments