ആലപ്പുഴ: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തോട്ടപ്പള്ളി സ്വദേശികളായ യദുകൃഷ്ണൻ (24), അപ്പു(23) എന്നിവരാണ് മരിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഹരിപ്പാട് ഭാഗത്തേക്ക് പോയ ലോറിയുമായി ഇവരുടെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വച്ച് തന്നെ ഇവർ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Post Your Comments