ന്യൂഡല്‍ഹി : 10,12 ക്ലാസുകളിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് സിബിഎസ്ഇ , സിബിഎസ്ഇയുടെ തീരുമാനം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. പരീക്ഷകള്‍ നടത്താനാകില്ലെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്. ജൂലായില്‍ നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാരാണ് ഇത് അറിയിച്ചത്. കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍, പരീക്ഷകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്നു സുപ്രീം കോടതി പരിഗണിച്ചിരുന്നു.
read also : സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് പുറത്തിറങ്ങിയ സര്‍ക്കുലര്‍ വ്യാജം : സിബിഎസ്ഇയുടെ അറിയിപ്പ് ഇങ്ങനെ
ലോക്ഡൗണ്‍ മൂലം മുടങ്ങിയ പരീക്ഷകള്‍, ജൂലൈ 1 മുതല്‍ 15 വരെ നടത്താനിരിക്കെയാണു പരീക്ഷ ഒഴിവാക്കുന്നതു പരിഗണിക്കണമെന്ന ആവശ്യമുയര്‍ന്നത്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകളുടെ തീരുമാനവും ഇന്നുണ്ടാകാനാണ് സാധ്യത. ജെഇഇ, നീറ്റ് പ്രവേശന പരീക്ഷകളിലും നേരിയ മാറ്റമുണ്ടായേക്കും.
Post Your Comments