Latest NewsNewsIndia

കശ്മീരില്‍ ഇന്ന് രാവിലെ വീണ്ടും ഏറ്റുമുട്ടല്‍; പ്രദേശം സൈന്യം വളഞ്ഞു; വിശദാംശങ്ങൾ പുറത്ത്

ഇന്നലെ പുല്‍വാമ മേഖലയിലെ ബന്ദസൂ പ്രദേശത്താണ് സി.ആര്‍.പി.എഫ് സൈനികര്‍ രണ്ടു ഭീകരരെ വധിച്ചത്

ശ്രീനഗര്‍: കശ്മീരില്‍ ഇന്ന് രാവിലെ വീണ്ടും ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോർട്ട്. പ്രദേശത്ത് സൈന്യം തിരിച്ചടിക്കുകയാണ്. കശ്മീര്‍ പോലീസിന്റെ സഹായത്താലാണ് പ്രദേശം സൈന്യം വളഞ്ഞിരിക്കുന്നതെന്ന് പോലീസ് മേധാവി അറിയിച്ചു. രണ്ടു ദിവസമായി ഏറ്റുമുട്ടൽ തുടരുകയാണ്. സോപോറിലെ ഹര്‍ദിഷിവ മേഖലയിലാണ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നത്.

ഇന്നലെ പുല്‍വാമ മേഖലയിലെ ബന്ദസൂ പ്രദേശത്താണ് സി.ആര്‍.പി.എഫ് സൈനികര്‍ രണ്ടു ഭീകരരെ വധിച്ചത്. ഇവരില്‍ നിന്നും ഏകെ-47 തോക്കുകളും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ 23-ാം തീയതി രണ്ടു ഭീകരന്മാരെ വധിച്ച അതേ മേഖലയിലാണ് ഒരു സംഘം ഭീകരര്‍ക്കെതിരെ പോരാട്ടം നടക്കുന്നത്. കഴിഞ്ഞ ഒരു മാസമായി പുല്‍വാമ കേന്ദ്രീകരിച്ച് ഭീകരര്‍ രഹസ്യമായി താമസിക്കുകയാണ്. പലയിടങ്ങളില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടതും സൈന്യം തകര്‍ത്തു.

മുമ്പ് 40 സി.ആര്‍.പി.എഫ് സൈനികര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെനടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടന പദ്ധതിയാണ് ഭീകരര്‍ ഒരുക്കിയിരുന്നത്. നിരവധി മേഖലകളിലെ ശക്തമായ തിരച്ചിലിനിടെയാണ് കാറുമായി കടന്നു കളയാന്‍ ശ്രമിച്ച ഭീകരനെ പിന്തുടരുകയായിരുന്നു. ഉപേക്ഷിച്ച കാര്‍ വന പ്രദേശത്താണ് കണ്ടെത്തിയത്. കശ്മീര്‍ സ്വദേശിയായ ഭീകരന്റെ ഹുണ്ടായ് സാന്‍ട്രോ കാറില്‍ വന്‍ശേഷിയുള്ള സ്‌ഫോടക വസ്തുക്കളാണുണ്ടായിരുന്നത്. ഉഗ്രശക്തിയുള്ള സ്‌ഫോടകവസ്തു അടങ്ങിയ കാറടക്കം സൈന്യം പിന്നീട് തകര്‍ക്കുകയും ചെയ്തു. 2020ല്‍ മാത്രം 108 ഭീകരന്മാരെയാണ് സൈന്യം വധിച്ചത്. നിലവില്‍ 100നടുത്ത് ഭീകരര്‍ കശ്മീരിലെ വിവിധ മേഖലകളിലുള്ളതായി സൈന്യം കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button