മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സച്ചിനല്ല. അത് ഇന്ത്യയുടെ വന്‍മതില്‍ എന്നറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആരെന്നറിയാന്‍ വിസ്ഡന്‍ ഇന്ത്യ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പിന്തള്ളി രാഹുല്‍ ദ്രാവിഡ് ഒന്നാമതെത്തിയത്. 11,400 ആരാധകരാണ് അവസാന റൗണ്ട് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇതില്‍ 52 ശതമാനം വോട്ട് നേടിയാണ് സച്ചിനെ പിന്തള്ളി ദ്രാവിഡ് ഒന്നാമതെത്തിയത്.
കളിയില്‍ ദ്രാവിഡ് ബാറ്റ് ചെയ്യുന്നതു പോലെ, അദ്ദേഹം വോട്ടെടുപ്പില്‍ പതിയെ തുടങ്ങി, ഒടുവില്‍ മാന്യമായ ലീഡുമായി ഫിനിഷിംഗ് ലൈന്‍ കടന്ന് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു എന്നാണ് വോട്ടെടുപ്പ് ഫലം പുറത്തുവിട്ട് വിസ്ഡന്‍ ഇന്ത്യ ട്വീറ്റ് ചെയ്തത്. അവസാന റൗണ്ടില്‍ സച്ചിന് 48 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ ദ്രാവിഡിന് 52 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.
വോട്ടെടുപ്പില്‍ തുടക്കത്തില്‍ 16 ഇന്ത്യന്‍ ബാറ്റിംഗ് മഹാന്മാരുണ്ടായിരുന്നു, സുനില്‍ ഗവാസ്‌കറും വിരാട് കോഹ്ലിയും ചേര്‍ന്നാണ് ‘സെമി ഫൈനലില്‍’ പ്രവേശിച്ചത്. ‘മൂന്നാം സ്ഥാനത്തുള്ള പ്ലേ ഓഫ്’ മത്സരത്തില്‍ ഗാവസ്‌കര്‍ കോഹ്ലിയെ പരാജയപ്പെടുത്തി.
https://www.facebook.com/wisdenindia/posts/4009738339099574
ദ്രാവിഡ് തന്റെ ‘കഠിനാധ്വാനം’ ഉപയോഗിച്ച് സച്ചിന്റെ തലത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് ദ്രാവിഡിനെയും സച്ചിനെയും കുറിച്ച് അടുത്തിടെ സംസാരിച്ച അവരുടെ ഇന്ത്യന്‍ സഹതാരവും മറ്റൊരു ബാറ്റിംഗ് വിസ്മയവുമായ വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞത്.
Post Your Comments